"എ ഗ്രൂപ്പിൻ്റെ നേതാവോ, ഫാമിലി ഫ്രണ്ടോ അല്ല"; ഷാഫി പറമ്പിലിനെ തള്ളി മറിയാമ്മ ഉമ്മൻ

ജെ.എസ് അഖിലിനെ അവഗണിച്ചത് ഉമ്മൻചാണ്ടിക്ക് വലിയ വേദനയായിരുന്നുവെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു
"എ ഗ്രൂപ്പിൻ്റെ നേതാവോ, ഫാമിലി ഫ്രണ്ടോ അല്ല"; ഷാഫി പറമ്പിലിനെ തള്ളി മറിയാമ്മ ഉമ്മൻ
Published on: 
Updated on: 

കോട്ടയം: ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ നേതാവോ കുടുംബ സുഹൃത്തോ അല്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെ എല്ലാം അറിയാം. അക്കൂട്ടത്തിൽ ഷാഫിയില്ലെന്നും മറിയാമ്മ ഉമ്മൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഷാഫി ഫാമിലി ഫ്രണ്ട് ആണെന്നും പറയാന്‍ പറ്റില്ല. അസുഖം ബാധിച്ചപ്പോള്‍ ഒരു തവണ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻചാണ്ടി സ്നേഹിച്ചത് പോലെ ഷാഫി തിരിച്ച് സ്നേഹിച്ചോ എന്ന് അറിയില്ല.ജെ.എസ് അഖിലിനെ അവഗണിച്ചത് ഉമ്മൻചാണ്ടിക്ക് വലിയ വേദനയായിരുന്നുവെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

"എ ഗ്രൂപ്പിൻ്റെ നേതാവോ, ഫാമിലി ഫ്രണ്ടോ അല്ല"; ഷാഫി പറമ്പിലിനെ തള്ളി മറിയാമ്മ ഉമ്മൻ
'പരസ്യ പ്രസ്താവന വേണ്ട'; രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് സണ്ണി ജോസഫ്

ഉമ്മന്‍ ചാണ്ടിയുടെ യഥാർഥ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടി വളർത്താത്ത വ്യക്തിയാണ് ചാണ്ടി. എ ഗ്രൂപ്പിൻറെ തിണ്ണയിൽ പോലും ചാണ്ടി ഉമ്മനെ ഇരുത്തിയിട്ടില്ല. 20 വർഷം ചാണ്ടി ഉമ്മന് നഷ്ടപ്പെട്ടത് ഒരു വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന ഉമ്മൻ ചാണ്ടിയുടെ ആദർശം കൊണ്ടാണെന്നും മറിയാമ്മ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മറിയാമ്മ ഉമ്മനും പ്രതികരണവുമായി രംഗത്തെത്തിയത്.