"പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഡിവിഷൻ ബെഞ്ചാണ്, സർക്കാരല്ല"; സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മാത്യു കുഴൽനാടൻ

എത്ര ഉന്നതനായാലും അന്വേഷണം നേരിടണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അത് പിണറായിയെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
"പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഡിവിഷൻ ബെഞ്ചാണ്, സർക്കാരല്ല"; സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മാത്യു കുഴൽനാടൻ
Published on: 
Updated on: 

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എഫ്ഐആറുകളെ സുപ്രീം കോടതി തടയുന്നില്ലെന്നും അതിന്മേൽ അന്വേഷണം നടത്തുന്നത് ഒരാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്യുകയാണ് ചെയ്തതെന്നും മാത്യു കുഴൽനാടൻ. എത്ര ഉന്നതനായാലും അന്വേഷണം നേരിടണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അത് പിണറായി വിജയനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

"നിലവിലെ സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ല. നിയമത്തിൻ്റെ സാങ്കേതികത്വമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഹർജിക്കാരുടെ വാദം കേൾക്കാനവസരം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നത്. കേസിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആർ നടപടികൾ തുടരാമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്," മാത്യു കുഴൽനാടൻ പറഞ്ഞു.

"പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഡിവിഷൻ ബെഞ്ചാണ്, സർക്കാരല്ല"; സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മാത്യു കുഴൽനാടൻ
പിണറായി വിജയനെതിരെ വിജിലൻസ് കേസിന് താൽക്കാലിക സ്റ്റേയുമായി സുപ്രീം കോടതി; സംസ്ഥാന സർക്കാരിനും ഇ.ഡിക്കും വിമർശനം

"പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്, സർക്കാർ അല്ലല്ലോ. അതുകൊണ്ട് സുപ്രീം കോടതി വിധി സർക്കാരിനെതിരല്ല. പ്രതിഭാഗത്തെ കേട്ടിട്ടില്ലെന്ന് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതി കേസിൽ മെറിറ്റിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഡിവിഷൻ ബെഞ്ച് വീണ്ടും ഹർജി പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിർേദശിച്ചത്," മാത്യു കുഴൽനാടൻ വിശദീകരിച്ചു.

അതേസമയം, പിണറായി വിജയനെതിരായ വിജിലൻസ് കേസിൽ സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയാണെന്ന് തെളിഞ്ഞെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എഫ്ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക് ലഭിച്ച അംഗീകാരമാണ്. ഇ.ഡി കത്ത് ലഭിച്ചപ്പോള്‍ തന്നെ അനാവശ്യ ധൃതി ഒഴിവാക്കി. കൃത്യമായ നിയമനടപടിയാണ് സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിച്ചെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com