മാവേലിക്കര ഭദ്രാസനത്തിന് പുതിയ മെത്രാൻ; മാത്യൂസ് മാർ പോളികാർപ്പസ് ചുമതലയേറ്റു

നിലവിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാനാണ് മാത്യൂസ് മാർ പോളികാർപ്പസ്. ഇഗ്നാത്തിയോസ് മെത്രാപോലീത്ത രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം
മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ മെത്രാനായി ചുമതലയേൽക്കുന്നു
മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ മെത്രാനായി ചുമതലയേൽക്കുന്നു
Published on
Updated on

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് പുതിയ മെത്രാപോലീത്ത. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ പുതിയ മെത്രാപോലീത്തയായി ചുമതലയേറ്റു. തിരുവനന്തപുരം മേജ‍ർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ളീമിസാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാനാണ് മാത്യൂസ് മാർ പോളികാർപ്പസ്. ഇഗ്നാത്തിയോസ് മെത്രാപോലീത്ത രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.

മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ മെത്രാനായി ചുമതലയേൽക്കുന്നു
മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ലേ; ഇപ്പോള്‍ കറിവേപ്പിലയുടെ അവസ്ഥയാണ്: പി.വി. അന്‍വര്‍

തിരുവനന്തപുരം ആർച്ച് ഡയോസിസിലെ ഓക്സിലറി ബിഷപ്പ് വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്നു മാത്യൂസ് മാർ പോളികാർപ്പസ്. തിരുവനന്തപുരം ഭദ്രാസനത്തിലെ വികാരി ജനറലും ആയിരുന്നു ഡോ. മാത്യൂസ് മാർ പോളികാർപ്പസ്.

മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ മെത്രാനായി ചുമതലയേൽക്കുന്നു
വേടനെതിരായ വിദ്വേഷ പ്രസംഗം: കേസരി പത്രാധിപർ എൻ. ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പുതിയ ഉത്തരവാദിത്തം ഭാരമുള്ളതാണെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന മെത്രാപോലീത്തയായി ചുമതലയേറ്റതിന് പിന്നാലെ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. എല്ലാവർക്കും നന്ദിയുണ്ടെന്നും എല്ലാവരും എനിക്കായി പ്രാർഥിക്കണമെന്നും ഡോ. മാത്യൂസ് മാർ പോളികാർപ്പസ് കൂട്ടിച്ചേ‍ർത്തു.

News Malayalam 24x7
newsmalayalam.com