മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: അന്വേഷണ റിപ്പോർട്ട് നാളെ; പരീക്ഷയെ ടാർഗറ്റ് ചെയ്തത് ഇടത് ജിഹാദി മാധ്യമങ്ങളെന്ന് ടി. അനൂപ് കുമാർ

"മുൻപുണ്ടായ പ്രസിദ്ധീകരണങ്ങൾ ഒന്നും ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടില്ല. മതേതരത്വ മൂല്യം സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം," വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
Published on: 
Updated on: 

കൊച്ചി: മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. "മയിൽപ്പീലി ഏത് പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണെന്ന് അറിയാമല്ലോ? മയിൽപ്പീലിയെ സംബന്ധിച്ച് സർക്കാരിന് ആശങ്കയുണ്ട്. മുൻപുണ്ടായ പ്രസിദ്ധീകരണങ്ങൾ ഒന്നും ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടില്ല. മതേതരത്വ മൂല്യം സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം," വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം, പരീക്ഷയെ ടാർഗറ്റ് ചെയ്തത് ഇടത് ജിഹാദി മാധ്യമങ്ങൾ ആണെന്ന് ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ വിമർശിച്ചു. "നടന്നത് കുട്ടികൾക്കുള്ള നീതി നിഷേധമാണ്. അടുത്ത ഘട്ടം ഓൺലൈൻ പരീക്ഷയാണ്. അത്‌ പൂർത്തിയാക്കി മുൻപോട്ട് പോകും. രണ്ടാം ഘട്ട പരീക്ഷ നടന്ന അന്ന് വൈകീട്ടാണ് റദാക്കിയതായി മാധ്യമ വാർത്ത കണ്ടത്. നടന്നത് രാഷ്ട്രീയ ഇടപെടലാണ്. അനുമതിയിലെ ഒരു നിബന്ധനയും ലംഘിച്ചിട്ടില്ല," അനൂപ് കുമാർ വിശദീകരിച്ചു.

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: ഹൈക്കോടതിയെ സമീപിക്കാൻ ദേശീയ അധ്യാപക പരിഷത്ത്

നാലര ലക്ഷം കുട്ടികൾ പരീക്ഷ എഴുതിയിട്ടുണ്ടെന്നും കുട്ടികളും രക്ഷകർത്താക്കളും ആശങ്കയിലാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും മയിൽപ്പീലി മാസികയുടെ മാനേജിങ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. മയിൽപ്പീലി മാസികയുടെ മാനേജിങ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. ഈ മാസം 22 മുതൽ ഓൺലൈൻ പരീക്ഷ നടത്തുമെന്നും ഡിസംബറിൽ സ്‌കോളർഷിപ്പ് തുക വിതരണം ചെയ്യുമെന്നും എം.ഡി കൂട്ടിച്ചേർത്തു.