എൽഡിഎഫിനൊപ്പം തുടരുമെന്ന് ഇപ്പോൾ പറയാൻ ആവില്ല, കൂടെ നിന്നത് സ്വതന്ത്രനായി പ്രവർത്തിക്കാമെന്ന ഉറപ്പിൽ: തൃശൂർ മേയർ

തൻ്റെ കൈകാലുകൾ ആരും കെട്ടിയിട്ടില്ലെന്നും എൽഡിഎഫിന്റെ ഒപ്പം തന്നെ തന്റെ ആശയങ്ങളും ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും എം.കെ. വർഗീസ് പറഞ്ഞു
എം.കെ. വർഗീസ്
എം.കെ. വർഗീസ്Source: News Malayalam 24x7
Published on

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മേയർ എം.കെ. വർഗീസ്. എൽഡിഎഫിന് ഒപ്പം തുടരുമെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്നും, രാഷ്ട്രീയ സാഹചര്യം നോക്കി കാര്യങ്ങൾ പരിശോധിക്കുമെന്നും എം.കെ. വർഗീസ് പറഞ്ഞു. എൽഡിഎഫിനൊപ്പം തുടരാൻ താൻ എൽഡിഎഫുകാരൻ അല്ല. സ്വതന്ത്രനായി പ്രവർത്തിക്കാം എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അവർക്കൊപ്പം നിൽക്കാൻ തയ്യാറായതെന്നും എം.കെ. വർഗീസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മേയർക്ക് മുന്നണി കടിഞ്ഞാൺ ഇട്ടതിന് പിന്നാലെയാണ് വർഗീസിൻ്റെ പ്രതികരണം.

"എനിക്ക് അനുവദിച്ചിരിക്കുന്ന കാലത്ത് മേയറായി എൽഡിഎഫിനൊപ്പം തുടരുന്നതിനെ കുറിച്ചാണ് താനിപ്പോൾ ചിന്തിക്കുന്നത്. അതിനുശേഷം ഉള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ ആകില്ല. ബിജെപിയിലേക്ക് പോകുമെന്ന് പലരും ചിന്തിക്കുന്നത് എന്റെ കുറ്റമല്ല. ഇതുവരെയുള്ള തൻ്റെ പ്രവർത്തനങ്ങൾ മികച്ചതായത് കൊണ്ടാണ് അവരും അങ്ങനെ ചിന്തിക്കുന്നത്. നാളെ എൽഡിഎഫിനൊപ്പം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ല. എൽഡിഎഫിനൊപ്പം തുടരാൻ ‍ഞാൻ എൽഡിഎഫുകാരനായല്ല സ്വതന്ത്രനായാണ് ജയിച്ചുവന്നത്. സ്വതന്ത്രനായി പ്രവർത്തിക്കാം എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അവർക്കൊപ്പം നിൽക്കാൻ തയ്യാറായത്", എം.കെ. വർഗീസ്.

എം.കെ. വർഗീസ്
ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തിൽ അവ്യക്തത; ഡൽഹിയിൽ കോൺഗ്രസ് പുനഃസംഘടനാ ചർച്ച തുടരുന്നു

തൻ്റെ കൈകാലുകൾ ആരും കെട്ടിയിട്ടില്ലെന്നും എൽഡിഎഫിന്റെ ഒപ്പം തന്നെ തന്റെ ആശയങ്ങളും ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും എം.കെ. വർഗീസ് പറഞ്ഞു. എൽഡിഎഫ് തനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് തോന്നിയിട്ടില്ല. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. പാർട്ടിക്കെതിരെ ഇതുവരെയും ഒരു നിലപാട് താൻ സ്വീകരിച്ചിട്ടില്ല പാർട്ടിയുമായി സഹകരിച്ചാണ് ഇതുവരെ പോയിട്ടുള്ളത്. ഏറ്റെടുത്ത ഉത്തരവാദിത്തം പൂർത്തീകരിക്കും മറ്റു കാര്യങ്ങൾ ഇപ്പോൾ പറയാൻ ആകില്ലെന്നും എം.കെ. വർഗീസ് പറഞ്ഞു.

റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തീരുമാനിച്ച ദിവസം പന്ത്രണ്ടാം തീയതിയാണ് , അതിനപ്പുറത്ത് എന്ത് ചെയ്തു എന്ന് തനിക്കറിയില്ല. ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്ത കാര്യം താൻ പത്രത്തിൽ കണ്ടാണ് അറിയുന്നത്. അവർ എന്തുകൊണ്ട് ആ പരിപാടിയിൽ പങ്കെടുത്തു എന്ന് താൻ ചോദിക്കേണ്ട ആവശ്യമില്ല. അത് ചോദിക്കേണ്ടത് പാർട്ടിയാണെന്നും പാർട്ടിയുണ്ടെങ്കിൽ പാർട്ടി അക്കാര്യം ചോദിക്കണമെന്നും 100% ആ കാര്യം പാർട്ടി ചോദിക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്നും മേയർ പറഞ്ഞു.

ഒറ്റയാൾ ഭരണമാണ് നടത്തുന്നത് എന്ന് പറയുന്നത് തനിക്ക് മനസിലാകുന്നില്ല. തന്റെ കൂടെ കൗൺസിലർമാരുണ്ട്. കോൺഗ്രസ് നിശ്ചയിച്ച ഉദ്ഘാടന പരിപാടിയിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി എന്തുകൊണ്ട് പോയി എന്ന് തനിക്കറിയില്ല. ഡെപ്യൂട്ടി മേയറെ നിയന്ത്രിക്കേണ്ടത് താനല്ലെന്നും പാർട്ടിയാണെന്നും എം.കെ. വർഗീസ് പറഞ്ഞു. കോർപ്പറേഷന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാനും കൗൺസിലർമാരെ നിയന്ത്രിക്കാനും ആണ് തന്നെ നിയോഗിച്ചിരിക്കുന്നത്. മേയർ ഉദ്ഘാടകനായി എത്തും എന്ന് സൂചിപ്പിച്ച നോട്ടീസ് അടിക്കാൻ കൗൺസിലർമാർക്ക് അവകാശമില്ല. ഡെപ്യൂട്ടി മേയർ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ല. പറയാനുള്ള കാര്യങ്ങൾ ആരുടെയും മുഖത്തുനോക്കി പറയും. അത് പാർട്ടി ജില്ലാ കമ്മിറ്റി ആണെങ്കിലും ആരാണെങ്കിലും പറയും അതിന് ഒരു പേടിയില്ലെന്നും എം.കെ. വർഗീസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com