കോടതി വിധി തിരിച്ചടി അല്ല, വിധി പകർപ്പ് കിട്ടിയാൽ 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാർ: വി.വി. രാജേഷ്

ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നത് അംഗീകരിക്കുന്നുവെന്നും വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു
കോടതി വിധി തിരിച്ചടി അല്ല, വിധി പകർപ്പ്  കിട്ടിയാൽ 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാർ: വി.വി. രാജേഷ്
Published on
Updated on

തിരുവനന്തപുരം: കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ്. കോടതി വിധി തിരിച്ചടി അല്ലെന്നും ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നത് അംഗീകരിക്കുന്നുവെന്നും വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ കൗൺസിലർമാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ല. 29ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ വ്യക്തമാക്കി.

സുഗതന്റെ സത്യപ്രതിജ്ഞയിൽ നാലാഴ്ച സമയമുണ്ടല്ലോ. ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നവരെ കൂടാതെ മറ്റ് ചിലർ കൂടി ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ഫയൽ ചെയ്തപ്പോൾ അവരുടെ പേര് പറഞ്ഞില്ല. അതിന്റെ നിയമവശം കൂടി പരിശോധിക്കണം. വിഷയത്തിൽ ബിജെപിക്ക് തിരിച്ചടിയില്ല. കേസ് ഫയൽ ചെയ്തവർക്കാണ് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കൗൺസിലർമാർ അസാധുവാണെന്നോ തെരഞ്ഞെടുപ്പ് അസാധുവാണെന്നോ കോടതി പറഞ്ഞിട്ടില്ല.

കോടതി വിധി തിരിച്ചടി അല്ല, വിധി പകർപ്പ്  കിട്ടിയാൽ 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാർ: വി.വി. രാജേഷ്
തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി! 20 കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ അസാധു; റദ്ദാക്കി ഹൈക്കോടതി

കേസ് ഫയൽ ചെയ്തപ്പോൾ തന്നെ എല്ലാ വശങ്ങളും ആലോചിച്ചിരുന്നു. കേസ് ഫയൽ ചെയ്തത് സെലക്ടീവായാണ്. ആരെയോ പ്രീണിപ്പെടുത്താൻ വേണ്ടിയാണ് ചെയ്തത്. ജനാധിപത്യ സംരക്ഷണം ആയിരുന്നുവെങ്കിൽ സെലക്ടീവ് ആകരുതിയിരുന്നു. വിധി പകർപ്പ് കൈയിൽ കിട്ടിയാൽ 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണ്.

അതേസമയം, എല്ലാ അർഥത്തിലും നിയമം ലംഘിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ നടന്നതെന്നും നഗ്നമായി ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നും എസ്.പി. ദീപക് പറഞ്ഞു. മതവും വിശ്വാസവും സ്വകാര്യതയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികളെന്നും എസ്.പി. ദീപക് പറഞ്ഞു. കോടതി വിധി ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നായിരുന്നു എ.എ. റഹീം എംപിയുടെ പ്രതികരണം.

News Malayalam 24x7
newsmalayalam.com