ശസ്ത്രക്രിയയ്ക്കിടെ ആന്തരിക രക്തക്കുഴലുകൾ പൊട്ടി; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച

കഴിഞ്ഞ ദിവസം അപ്പന്റിസൈറ്റിസിന് ശസ്ത്രക്രിയ ചെയ്യവേ ആന്തരിക രക്തക്കുഴലുകൾ പൊട്ടി. പിന്നീട് രോഗിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
ജനറൽ ആശുപത്രി തിരുവനന്തപുരം
ജനറൽ ആശുപത്രി തിരുവനന്തപുരംSource; ഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ വീഴ്ച. തിങ്കളാഴ്ച അത്യാഹിത വിഭാഗത്തിൽ അപ്പൻഡിസൈറ്റിസിന് ചികിത്സ തേടിയ 17കാരിയുടെ ശസ്ത്രക്രിയയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ വിഭാഗത്തിലെ സീനിയർ കൺസൾട്ടണ്ടായ ഡോക്ടർ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ചെയ്യവേ ആന്തരിക രക്തക്കുഴൽ പൊട്ടി.

സ്വകാര്യ ആശുപത്രിയിൽ നിന്ന് വാസ്ക്കുലർ സർജനെ എത്തിച്ചാണ് ഗുരുതരാവസ്ഥ മറികടന്നത് പിന്നീട് തൊളിക്കോട് സ്വദേശിയായ 17കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി. ഗുരുതരാവസ്ഥ മാറിയതിനു പിന്നാലെ ഇന്ന് രോഗിയെ ജനറൽ ആശുപത്രിയിലേക്ക് തന്നെ തിരികെ അയച്ചു.

ജനറൽ ആശുപത്രി തിരുവനന്തപുരം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതി; കേസെടുത്ത് ക്രൈം ബ്രാഞ്ച്

ഇതേ ഡോക്ടർക്ക് 2023ലും ശസ്ത്രക്രിയ പിഴവ് ഉണ്ടായതായി ആശുപത്രിയുടെ ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. 23 കാരിക്ക് തൈറോയ്ഡിന് ശസ്ത്രക്രിയ ചെയ്യവേ ഗൈഡ് വയർ എടുക്കാൻ മറന്നു പോയി.

News Malayalam 24x7
newsmalayalam.com