"സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ല"; തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

ശ്വാസ തടസത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മരിച്ച ബിസ്‌മീർ
മരിച്ച ബിസ്‌മീർ
Published on
Updated on

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ആശുപത്രിയിൽ എത്തിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകാതെ രോഗി മരിച്ചെന്നാണ് പരാതി. കൊല്ലംകൊണം സ്വദേശി ബിസ്‌മീർ (37) ആണ് മരിച്ചത്. ശ്വാസ തടസത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ബിസ്മീറിന് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നും, സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതി.

ശ്വാസ തടസത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നാണ് ആരോപണം. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്.

മരിച്ച ബിസ്‌മീർ
ചുരുങ്ങിയ സമയം കൊണ്ട് വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി, ഇത് കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ലെന്ന ആക്ഷേപത്തിനുള്ള മറുപടി: മുഖ്യമന്ത്രി

സംഭവത്തിൽ ബിസ്മീറിൻ്റെ ബന്ധുക്കൾ വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഡിഎംഒയ്ക്കും പരാതി നൽകുമെന്ന് കുടുംബം പറയുന്നു. പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്ന് വിളപ്പിൽശാല ആശുപത്രി അധികൃതർ പറയുന്നു. കൂടുതൽ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും വിശദീകരണമുണ്ട്.

മരിച്ച ബിസ്‌മീർ
കുതിരവട്ടത്ത് നിന്ന് ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവം: നാല് പൊലീസുകാരെ സ്ഥലം മാറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com