IMPACT | മരുന്ന് മാറിനൽകിയ സംഭവം: അണ്ടൂർക്കോണം സിഎച്ച്സിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ വകുപ്പ്

ആശുപത്രിയിലെ സ്റ്റോക്ക് അടക്കം പരിശോധിച്ച് അന്തിമ റിപ്പോർട്ട് നാളെ നൽകും.
IMPACT | മരുന്ന് മാറിനൽകിയ സംഭവം: അണ്ടൂർക്കോണം സിഎച്ച്സിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ വകുപ്പ്
Published on: 
Updated on: 

തിരുവനന്തപുരം: അണ്ടൂർക്കോൺ സിഎച്ച്സിയിലെ ചികിത്സാ പിഴവിൽ വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ്. ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായാണ് വിവരം. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് അന്വേഷണം നടത്തിയത്. കടുത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഫാർമസിസ്റ്റ് ഷിജില ക്ലോബസം 10 മില്ലിഗ്രാമിന് പകരം ക്ലോസിപിൻ 100 മില്ലിഗ്രാം നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷിജിലയെ പിരിച്ചുവിടാനാണ് സാധ്യത. അന്തിമ റിപ്പോർട്ടിന് പിന്നാലെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

IMPACT | മരുന്ന് മാറിനൽകിയ സംഭവം: അണ്ടൂർക്കോണം സിഎച്ച്സിയിൽ ചികിത്സാ പിഴവുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഹോർട്ടി വൈൻ വിൽപ്പന നിരോധിച്ചു

ഓട്ടിസമുള്ള ഒരാൾക്ക് ക്ലോസിപിൻ 100 എം.ജി മരുന്നുകൾ കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിഎംഒ പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ആശുപത്രിയിലെ സ്റ്റോക്ക് അടക്കം പരിശോധിച്ച് അന്തിമ റിപ്പോർട്ട് നാളെ നൽകും. അണ്ടൂർക്കോണം സ്വദേശി അംബരീഷിനാണ് മരുന്ന് മാറി നൽകിയത്. അംബരീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

News Malayalam 24x7
newsmalayalam.com