114 വർഷങ്ങൾക്ക് മുമ്പും ആർത്തവ അവധി; ആദ്യം കേരളത്തിലോ ?

വി.ഡി. സതീശൻ സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ ചരിത്ര പ്രഖ്യാപനമായ ആർത്തവ അവധിയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
114 വർഷങ്ങൾക്ക് മുമ്പും 
ആർത്തവ അവധി; ആദ്യം കേരളത്തിലോ ?
Published on
Updated on

കേരളം കുറച്ച് ദിവസങ്ങളായി ചർച്ചാ വിഷയമാക്കി കൊണ്ടിരിക്കുന്ന ഒന്നാണ് 'പ്രൊജക്റ്റ് മെൻസ്ട്രുവൽ ഡിഗ്നിറ്റി’ അഥവാ ആർത്തവ അവധി. വി.ഡി. സതീശൻ സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ ചരിത്ര പ്രഖ്യാപനമായ ആർത്തവ അവധിയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇത് നിർബന്ധത അവധിയല്ല. ആവശ്യമുള്ളവർക്ക് എടുക്കാം. അവധി എടുത്തെന്ന് കരുതി പഠനം നഷ്ടമാകില്ല. അതിന് വാരാന്ത്യത്തിൽ പ്രത്യേക ക്സാസ് ക്രമീകരിക്കും.

തൃപ്പൂണിത്തുറയിലാണ് ഇതിൻ്റെ തുടക്കം. 1912ൽ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ഗേൾസ് സ്കൂളിലാണ് വിദ്യാർഥിനികൾക്ക് ആർത്തവ അവധി ആദ്യം അനുവദിച്ചത്. അന്നത്തെ ഹെഡ്മാസ്റ്റർ വി.പി. വിശ്വനാഥ അയ്യരുടെ അപേക്ഷപ്രകാരം വിദ്യാഭ്യാസ ഡയറക്ടർ ഇതിന് അനുമതി നൽകുകയായിരുന്നു. അങ്ങനെ തൃപ്പൂണിത്തുറയിൽ ഉടലെടുത്ത ആ ആശയം കേരളം പകർത്താൻ ഒരുങ്ങുന്നു.

114 വർഷങ്ങൾക്ക് മുമ്പും 
ആർത്തവ അവധി; ആദ്യം കേരളത്തിലോ ?
ഷാനിമോള്‍ ഉസ്മാന്‍; 39 വർഷത്തിന് ശേഷം ഡെപ്യൂട്ടി സ്പീക്കർ കസേരയിലെത്തുന്ന വനിത

ദേശീയം

ഇനി ഇന്ത്യയിലെ തൊഴിയിൽ മേഖലയിലെ ആർത്തവ അവധിയുടെ കാര്യം എടുത്താൽ...

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കും..അവധി നിർബന്ധമാക്കി നിയമമുണ്ടാക്കിയാൽ സ്ത്രീകൾക്ക് ആരും ജോലി നൽകില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഇന്ത്യയിൽ ആദ്യം ശമ്പളത്തോടു കൂടിയ ആർത്തവ അവധി നടപ്പിലാക്കിയ സംസ്ഥാനം. (2025-ൽ) ബിഹാറിലും ഒഡീഷയിലും കേരളത്തിലെ സർവകലാശാലകളിലും ഐടിഐകളിലും ആർത്തവ അവധി നൽകി വരുന്നു.

ലോക ചരിത്രം

ആദ്യമായി ആർത്തവ അവധി ദേശീയ നയമാക്കിയത് സോവിയറ്റ് റഷ്യയാണ് (1922). എന്നാൽ പദ്ധതിയുടെ ആയുസ് വെറും 5 വർഷം. സ്ത്രീകൾ അവധിയെടുക്കുന്നത് മുതലളിമാർ അവരെ തൊഴിലിടങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള അവസരമാക്കി. തൊഴിൽ മേഖലയിൽ ആദ്യം ആർത്തവ അവധി നിയമമാക്കിയത് ജപ്പാനാണ് (1947-ൽ). അവധി ശമ്പളത്തോടെയാണോ അതോ ശമ്പളമില്ലാതെയാണോ എന്ന് തീരുമാനിക്കാൻ കമ്പനികൾക്ക് അവകാശമുണ്ടെന്നും നിയമത്തിൽ പറയുന്നു.

*1948ൽ ഇന്തോനേഷ്യ

*1994ൽ വിയറ്റ്നാം

*2001ൽ ദക്ഷിണ കൊറിയ

*2023ൽ സ്പെയിൻ

*2025ൽ സാംബിയ

*2025ൽ തായ്‌വാൻ

സ്പെയിൻ ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പിലാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യമായി.

114 വർഷങ്ങൾക്ക് മുമ്പും 
ആർത്തവ അവധി; ആദ്യം കേരളത്തിലോ ?
39 വർഷത്തിന് ശേഷം ആ പദവിയിലേക്ക് ഒരു വനിത; ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്‌മാൻ

സതീശൻ സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം വിവാദങ്ങളളഉം തലപൊക്കി. അവധി വിവാദങ്ങൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് ആർ. ശ്രീലേഖയുടെ പ്രതികരണം. ആർത്തവം പുറത്തറിയുന്നത് നാണക്കേടാണ്. അവധിയെടുത്താൽ ആർത്തവം ആണെന്ന് നാട്ടുകാരും വീട്ടുകാരും അറിയും. സംഭവം വിവാദമായപ്പോൾ പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി എന്ന പുതിയ പോസ്റ്റും ശ്രീലേഖ പങ്കുവച്ചു.

ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കുമെന്നായിരുന്നുവനിതാ ലീഗ് നേതാവ് നൂർബീന റഷീദിൻ്റെ പ്രതികരണം. എന്നാൽ ആർത്തവ അവധി ആവശ്യമുള്ളവർക്ക് എടുക്കാമെന്നും അവധി സമൂഹം പോസിറ്റീവായി സ്വീകരിക്കുമെന്നും മന്ത്രി കെ.എ. തുളസി നിലപാട് വ്യക്തമാക്കി. നടൻ അജു വർഗീസും സർക്കാരിൻ്റെ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. 114 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഒരു സ്കൂളിൽ നടപ്പിലാക്കിയ ആർത്തവ അവധി. പുതുയുഗ കേരളത്തിൽ പ്രബുദ്ധ മലയാളികൾക്കിടയിൽ എങ്ങനെ നടപ്പിലാക്കുമെന്ന് വരും ദിവസങ്ങളിൽ കാണാം.

News Malayalam 24x7
newsmalayalam.com