"ആര്‍ത്തവ കാലം ബുദ്ധിമുട്ട് നിറഞ്ഞത്"; അവധിക്കെതിരെ പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും

ആർത്തവ സമയത്ത് കുട്ടികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുത്.
If there is a complaint against menstrual leave, it will be reviewed.
വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ
Published on
Updated on

തിരുവനന്തപുരം: സ്ത്രീ സമൂഹത്തിൽ ആർത്തവ അവധിക്കെതിരെ പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതു നിർദേശമായി ഉയർന്ന് വന്നത് സർക്കാർ പരിഗണിച്ചുവെന്ന് മാത്രം. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ആർത്തവ കാലത്ത് വിദ്യാർഥിനികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുത്. അവരെ പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിന് അകത്ത് അഭിപ്രായ വ്യത്യാസമില്ല.

If there is a complaint against menstrual leave, it will be reviewed.
"ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യത, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണം"; അവധി നൽകുന്നതിനെതിരെ നൂർബീന റഷീദ്

നാളെ സ്കൂൾ തുറക്കാനിരിക്കെ പാഠപുസ്തകങ്ങൾ 100 ശതമാനം സ്കൂളുകളിൽ എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വർക്ക് നോട്ടുകൾ ജൂൺ പത്തോടെ വിതരണം ചെയ്യും. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്‌കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്നില്ലെന്ന പരാതി പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ഫിറ്റ്നസ് അനുവദിക്കുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. തദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക്കൽ പോലുള്ള സാങ്കേതികമായ വിഷയത്തിൽ ഇടപെടാൻ കഴിയാത്തതായിരുന്നു പ്രശ്നം. അത് പരിഹരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

If there is a complaint against menstrual leave, it will be reviewed.
"ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, പുറത്തറിയുന്നത് നാണക്കേട്"; വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനെതിരെ ആർ. ശ്രീലേഖ
News Malayalam 24x7
newsmalayalam.com