ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റയിലും വെട്ട്! രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട വാർത്താ കാർഡ് നീക്കി മെറ്റ

ന്യൂസ് മലയാളം വാർത്താ കാർഡുകൾ ഇന്ത്യയിൽ നിന്നുമാണ് മെറ്റ നീക്കം ചെയ്തത്
ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റയിലും വെട്ട്! രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട വാർത്താ കാർഡ് നീക്കി മെറ്റ
Published on: 
Updated on: 

തിരുവനന്തപുരം: ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റ​ഗ്രാമിലും വെട്ട് തുടർന്ന് മെറ്റ. ന്യൂസ് മലയാളം വാർത്താ കാർഡുകൾ ഇന്ത്യയിൽ നിന്നുമാണ് മെറ്റ നീക്കം ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരായ ആർ. ശ്രീലേഖയുടെ അധിക്ഷേപ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പരാതി നൽകിയെന്ന വാർത്തയുടെ കാർഡാണ് നീക്കം ചെയ്തത്. നേരത്തെ ഫേസ്ബുക്കിൽ നിന്നും മെറ്റ കാ‍ർഡുകൾ നീക്കം ചെയ്തിരുന്നെങ്കിലും ഇത് ആദ്യമായാണ് ഇൻസ്റ്റ​യിൽ നിന്നും വാർത്താ കാർഡുകൾ വലിക്കുന്നത്.

കോൺഗ്രസ് നേതാക്കളുടെ ചിത്രം വരുന്ന കാർഡുകൾക്കായിരുന്നു കൂടുതൽ പ്രശ്നം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ബന്ധപ്പെട്ട കാർഡുകൾക്ക് നേരത്തേ തന്നെ മെറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെയും കേരളാ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെയും ചിത്രങ്ങൾ വരുന്ന കാർഡുകൾ നീക്കം ചെയ്തത് നേരത്തെ ചർച്ചയായിരുന്നു.

ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റയിലും വെട്ട്! രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട വാർത്താ കാർഡ് നീക്കി മെറ്റ
ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്; കാരണമിതാണ്...

Related Stories

Amit Shah against Rahul Gandhi
 Jannat Bishnoi, Young Face Beside Rahul Gandhi At Supreme Court March
Rahul Gandhi and Mallikarjun Kharge don Batman masks during an INDIA bloc protest against CEC Gyanesh Kumar, prompting sharp ridicule from Union Minister Jayant Singh and the BJP.
കടും വെട്ട് തുടർന്ന് മെറ്റ; ഇന്ത്യാ സഖ്യ സമരവുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നൽകിയ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു
News Malayalam 24x7
newsmalayalam.com