അതിവേഗ റെയിൽപാതയുമായി മുന്നോട്ട് പോകാൻ ഇ. ശ്രീധരൻ; ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ പ്രവർത്തിക്കും

ആദ്യഘട്ടത്തിൽ 10 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓഫീസ് പ്രവർത്തനം
E Sreedharan
Source: File Photo
Published on
Updated on

മലപ്പുറം: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാതയുമായി അതിവേഗം മുന്നോട്ട് പോകുകയാണ് മെട്രോമാൻ ഇ ശ്രീധരൻ. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ഡിഎംആർസിയുടെ ഓഫീസ് ഇന്ന് മുതൽ മലപ്പുറം പൊന്നാനിയിൽ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ 10 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓഫീസ് പ്രവർത്തനം.

E Sreedharan
തൃശൂരിൽ പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്; ധാരണയായത് ജില്ലയിലെ ഏഴ് മണ്ഡലങ്ങൾ

പദ്ധതി കടന്നുപോകുന്ന ഇടങ്ങളിലെ ജനങ്ങളുടെ സംശയവും ആശങ്കയും പരിഹരിക്കാൻ പ്രത്യേക യോഗങ്ങളും ഇ. ശ്രീധരൻ വിളിച്ചു ചേർക്കുന്നുണ്ട്. ആദ്യ യോഗം ഈ മാസം 15ന് മലപ്പുറത്ത് ചേരാനാണ് തീരുമാനം. സംസ്ഥാന സർക്കാറിനെ പാടെ അവഗണിച്ചാണ് അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരൻ്റെ ദ്രുതനീക്കം. പദ്ധതി വിശദീകരിക്കാൻ ജനങ്ങളിലേക്ക് അദ്ദേഹം നേരിട്ടിറങ്ങും.

E Sreedharan
നിയമനം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; രാപ്പകൽ സമരവുമായി സ്പെഷ്യൽ എജ്യുക്കേറ്റർമാർ

സംസ്ഥാന സർക്കാർ ബജറ്റിൽ മുന്നോട്ടുവച്ച ആർആർടിഎസ് പദ്ധതിയെ തള്ളിയ ഇ. ശ്രീധരൻ കേന്ദ്ര പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ മികവ് ജനങ്ങളെ പറഞ്ഞു മനസിലാക്കും. നേരിട്ടുള്ള ജനസമ്പർക്കത്തിലൂടെ ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക, പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.

Related Stories

CPM Secretariat says it will correct the mistake and move forward
There is no hope that the CPM will correct its mistake:T.k Govindan
Metro
പിഎസ് ശ്രീധരൻ പിള്ള
News Malayalam 24x7
newsmalayalam.com