ഉച്ചഭക്ഷണത്തിനുള്ള അരി കരിഞ്ചന്തയില്‍; സ്കൂളിനെതിരെ പൊലീസ് അന്വേഷണം, പരാതി പരിഹാര സെല്ലുമായി വിദ്യാഭ്യാസ വകുപ്പ്

പൊതു ജനങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും 9188946060 എന്ന നമ്പറിൽ വിളിച്ച് പരാതികളും നിർദേശങ്ങളും അറിയിക്കാം
ഉച്ചഭക്ഷണത്തിനുള്ള അരി കരിഞ്ചന്തയില്‍; സ്കൂളിനെതിരെ പൊലീസ് അന്വേഷണം, പരാതി പരിഹാര സെല്ലുമായി വിദ്യാഭ്യാസ വകുപ്പ്
Published on: 
Updated on: 

ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ തട്ടിപ്പിൽ നടപടികളുമായി സംസ്ഥാന സർക്കാർ. ഉച്ചഭക്ഷണത്തിനുള്ള അരി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തിൽ പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോത്തൻകോട് പൊലീസിന്റെ നടപടി. സ്കൂൾ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.

ഭാവിയിൽ അരികടത്ത് തടയുന്നതിനായി സർക്കാർ പ്രത്യേക പരാതി പരിഹാര സെല്‍ രൂപീകരിച്ചു. 'പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പൊതു ജനങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും 9188946060 എന്ന നമ്പറിൽ വിളിച്ച് പരാതികളും നിർദേശങ്ങളും അറിയിക്കാം. സെൽ ഈ മാസം അഞ്ചു മുതൽ പ്രവർത്തനം ആരംഭിക്കും.

News Malayalam 24x7
newsmalayalam.com