"എന്റെ മണ്ഡലത്തില്‍ പൊലീസ് സുരക്ഷയും എസ്കോര്‍ട്ടും വേണ്ട"; എന്തെങ്കിലും ഉണ്ടെങ്കിൽ താന്‍ നോക്കിക്കൊള്ളാമെന്ന് മന്ത്രി എം. ലിജു

കഴിഞ്ഞ ദിവസങ്ങളിലായി ആലപ്പുഴ നഗരത്തിലും, കായംകുളത്തും ലിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു
എം. ലിജു
എം. ലിജു Source: News Malayalam 24X7
Published on: 
Updated on: 

തന്റെ നിയമസഭാ മണ്ഡലമായ കായംകുളത്തെ പരിപാടികളിൽ പൊലീസ് സുരക്ഷയും എസ്കോർട്ടും വേണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു. പ്രത്യേക പൊലീസ് സുരക്ഷയോ, പൈലറ്റ് വാഹനങ്ങളോ ആവശ്യമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കികൊള്ളാമെന്നും മന്ത്രി പൊലീസിനെ അറിയിച്ചു. കായംകുളം ഡിവൈഎസ്‌പിയോടാണ് മന്ത്രി ഇക്കാര്യം നേരിട്ട് അറിയിച്ചത്.

സംസ്ഥാനത്ത് മന്ത്രിമാര്‍ക്കെതിരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആലപ്പുഴ നഗരത്തിലും, കായംകുളത്തും ലിജുവിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഒരു ദിവസം തന്നെ മൂന്ന് തവണയൊക്കെ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്ന് മന്ത്രി എം. ലിജുവിന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. അതൊഴിവാക്കാനാണ് ഇപ്പോള്‍ മന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.

എം. ലിജു
ധൈര്യത്തിന്റെയും കരുതലിന്റെയും ആള്‍രൂപം; സ്മിത്ത് മഛാറിന് സ്നേഹ ചുംബനം നല്‍കി ദുബായ് കിരീടാവകാശി

ബിജെപി, യുവമോര്‍ച്ച പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അതിനാല്‍ മന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാകും പൊലീസ് അന്തിമ തീരുമാനമെടുക്കുക. മന്ത്രി തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് പൊലീസ് അധിക സുരക്ഷ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. നേരത്ത, മുഖ്യമന്ത്രി വി.ഡി. സതീശനും അധിക സുരക്ഷയോ, അകമ്പടി വാഹനമോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com