സമരത്തിനിടെ ആംബുലൻസുകൾ തടയാറില്ല, വിതുരയിലെ ബിനുവിൻ്റെ മരണത്തിൽ നടപടി സ്വീകരിക്കും: മന്ത്രി ഒ.ആർ. കേളു

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കി
മരിച്ച ബിനുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ഒ.ആർ. കേളു
മരിച്ച ബിനുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ഒ.ആർ. കേളു Source: News Malayalam 24x7
Published on

തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ആർ. കേളു. നേരത്തെ ബിനുവിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു. സമരം കാരണമാണ് ബിനുവിന്റെ ജീവൻ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു. മരിച്ച ബിനുവിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

"സമരം കാരണമാണ് ബിനുവിന്റെ ജീവൻ നഷ്ടമായത്. വളരെ ദുഃഖകരമായ സംഭവം. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. ഏത് സമരം ആണെങ്കിലും രോഗികളുടെ ആംബുലൻസുകൾ തടയാറില്ല. ആ രീതിയാണ് ഏവരും സ്വീകരിക്കുന്നത്. രോഗിയെ തടഞ്ഞ സംഭവം ശരിയല്ലാത്ത രീതി. ഡോക്ടർമാരും നേഴ്സുമാരും സമരക്കാരുമായി സംസാരിച്ചു. എന്നിട്ടും സമരക്കാർ വഴങ്ങിയില്ല. കോൺഗ്രസിന് വിഷയത്തെ നിഷേധിക്കാനാകില്ല", മന്ത്രി ഒ.ആർ. കേളു.

മരിച്ച ബിനുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ഒ.ആർ. കേളു
വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ; ആദിവാസി യുവാവിന് ദാരുണാന്ത്യം

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതും ഗുരുതരമായ കുറ്റമാണ്. ‍ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും, എല്ലാ തെളിവുകളും ദൃശ്യങ്ങളിൽ ഉണ്ടന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു. അതേസമയം, സംഭവം അത്യന്തം വേദനാജനകമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വിതുര മണലി കല്ലൻകുടി സ്വദേശി സ്വദേശി ബിനു മരിച്ചത് ആംബുലൻസ് തടഞ്ഞതിനെ തുടർന്നാണെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗിയുമായി പോയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്നാണ് പരാതി. ആംബുലൻസ് തടഞ്ഞത് മൂലം ആശുപത്രിയിലെത്തിക്കാനും ചികിത്സ നൽകാനും വൈകിയെന്നും ആരോപണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com