"ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ഭീതി"; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരണമെന്ന് മന്ത്രി റിയാസ്

അറസ്റ്റിനെ ചൂണ്ടിക്കാട്ടി ജയിലിലായത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു
പി.എ. മുഹമ്മദ് റിയാസ്
പി.എ. മുഹമ്മദ് റിയാസ്Source: Facebook/ P.A. Muahmmad Riyas
Published on

കണ്ണൂർ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. പ്രതികരണം ഞെട്ടിപ്പിക്കുന്നതെന്നും മന്ത്രി.

കന്യാസ്ത്രീകളുടെ അറസ്റ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ്‌യുടെ പ്രസ്താവന. അറസ്റ്റിനെ ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബസ്തറിന്റെ പെണ്‍മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു. ഇത് വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് വഴിവെച്ചത്.

പി.എ. മുഹമ്മദ് റിയാസ്
അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും; യുഡിഎഫ് എംപിമാരുടെ പ്രതിനിധി സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചു

അറസ്റ്റിനെ ചൂണ്ടിക്കാട്ടി ജയിലിലായത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര 'ഭീതി' ആണ്. രാജ്യത്തിൽ ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. കേരളത്തിലെ ബിജെപിയുടെ ഗിമ്മിക്ക് കളികൾ വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാൻ കഴിയില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ദുർഗ് സെഷൻസ് കോടതിയിലാണ് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.  പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. 

പി.എ. മുഹമ്മദ് റിയാസ്
നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ ധാരണ; വധശിക്ഷ റദ്ദാക്കിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com