'ജെൻസികൾ ഉറങ്ങാറില്ല, പിള്ളേര് രാത്രി പടം കാണട്ടെ'; ഐഎഫ്എഫ്കെ രാത്രിയിലാക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി

ജെൻസി പിള്ളേർ രാത്രിയിൽ ഉറങ്ങാറില്ല, പിള്ളേര് രാത്രിയിൽ പടം കാണട്ടെയെന്ന് മന്ത്രി
'ജെൻസികൾ ഉറങ്ങാറില്ല, പിള്ളേര് രാത്രി പടം കാണട്ടെ'; ഐഎഫ്എഫ്കെ രാത്രിയിലാക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി
Published on: 
Updated on: 

തിരുവനന്തപുരം: ഐഎഫ്എഫ്കെ രാത്രികാല പ്രദർശനങ്ങളിലേക്ക് മാറ്റുന്നത് ഗുണകരമാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. രാത്രികാല സ്ക്രീനിങ്ങുകൾ ജെൻസി തലമുറയ്ക്ക് കൂടുതൽ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജെൻസി പിള്ളേർ രാത്രിയിൽ ഉറങ്ങാറില്ല, പിള്ളേര് രാത്രിയിൽ പടം കാണട്ടെ. പിറ്റേന്ന് രണ്ട് മണിക്ക് അവർ എഴുന്നേറ്റ് വരുമ്പോഴേക്കും മുതിർന്നവർ രണ്ട് ഷോ കാണട്ടെ. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ജെൻസികൾ ഉറങ്ങാറില്ല, പിള്ളേര് രാത്രി പടം കാണട്ടെ'; ഐഎഫ്എഫ്കെ രാത്രിയിലാക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി
കൊല്ലത്ത് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; മതപണ്ഡിതൻ അറസ്റ്റിൽ

ടാഗോർ തിയേറ്റർ സാംസ്കാരിക വകുപ്പിന് വിട്ടു കിട്ടിയാൽ സ്ഥിരം ഐഎഫ്എഫ്കെയ്ക്ക് വേദി നിർമ്മിക്കാെമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടാഗോർ തിയേറ്റർ സാംസ്കാരിക വകുപ്പിന് ലഭിച്ചാൽ ആറോ ഏഴോ സ്ക്രീനുകൾ ആരംഭിക്കാനാകുമെന്നും ഇതിലൂടെ ഐഎഫ്എഫ്കെയ്ക്ക് സ്ഥിരം വേദി ഒരുക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ വിവിധ തിയേറ്ററുകൾ വാടകയ്ക്ക് എടുക്കുന്നതിനായി മാത്രം സർക്കാരിന് ഒന്നരക്കോടി രൂപയോളം ചെലവാകുന്നുണ്ട്. ടാഗോറിൽ സ്ഥിരം സൗകര്യമൊരുക്കിയാൽ മൂന്ന് ചലച്ചിത്ര മേളകൾകൊണ്ട് തന്നെ ചെലവായ തുക തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പിആർഡിയുടെ കീഴിലാണ് ടാഗോർ തിയേറ്റർ പ്രവർത്തിക്കുന്നത്. തിയേറ്റർ സാംസ്കാരിക വകുപ്പിന് കൈമാറിയാൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിരം വേദി ഒരുക്കുന്നതിലൂടെ മേളയുടെ നടത്തിപ്പ് കൂടുതൽ സുഗമമാക്കാനും വാടകച്ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.