കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വേദിയിൽ തളർന്നു വീണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. റിപ്പബ്ലിക് ദിന സന്ദേശത്തിന് പിന്നാലെയാണ് തളർന്നു വീണത്. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.