ഇനിയും ഇരുട്ട് തന്നെ...! പ്രതിസന്ധി പരിഹരിക്കാൻ മറ്റ് ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ലഭ്യമാക്കാൻ കൂടുതൽ വില നൽകേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളിയെന്നും മന്ത്രി
ഇനിയും ഇരുട്ട് തന്നെ...! പ്രതിസന്ധി പരിഹരിക്കാൻ മറ്റ് ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്
Published on: 
Updated on: 

കോഴിക്കോട് : സംസ്ഥാനത്ത് അടുത്തമാസം മുതൽ കടുത്ത വൈദ്യുതി പ്രതിസന്ധി. ഹിമാചൽ പ്രദേശിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാകുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. വൈദ്യുതി ലഭ്യമാക്കാൻ കൂടുതൽ വില നൽകേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളിയെന്നും മന്ത്രി അറിയിച്ചു.

ഹിമാചൽ പ്രദേശിനെ മാത്രം ആശ്രയിക്കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ അളവിൽ വൈദ്യുതി ലഭിക്കുന്നത് ഹിമാചലിൽ നിന്നാണ്. പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുമായി കഴിഞ്ഞ ദിവസം ചർച്ച ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് പവർക്കട്ട് തിരിച്ചെത്തിയെന്ന വിമർശനവുമായി എ.കെ. ബാലൻ രംഗത്തെത്തി. യുഡിഎഫ് സർക്കാർ പവർക്കട്ട് തിരിച്ചുകൊണ്ടുവന്നെന്നാണ് ബാലന്റെ വിമർശനം. ഇതിനിടെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പരാമർശിക്കുന്നതിനിടെ കറന്റ് പോയതും ചർച്ചയായി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് തന്നെ കറന്റ് പോയത് വാർത്താസമ്മേളനത്തിലെ കൗതുകം നിറഞ്ഞ കാഴ്ചയായി.

Related Stories

സണ്ണി ജോസഫ്
സണ്ണി ജോസഫ്
മന്ത്രി സണ്ണി ജോസഫ്
മന്ത്രി സണ്ണി ജോസഫ്