"വെറുതെ ഓന്തിനെ പറയരുത്...!!"; വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താൻ ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു.
"വെറുതെ ഓന്തിനെ പറയരുത്...!!"; വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Published on
Updated on

തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ വി.ഡി. സതീശനെ പരിഹസിച്ച് വി. ശിവൻകുട്ടി. "വെറുതെ ഓന്തിനെ പറയരുത്...!!"എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ സതീശൻ്റെ ആദ്യ അധിക്ഷേപ പരാമർശവും, അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് പറയുന്ന പുതിയ പ്രതികരണവും ഉൾപ്പെടുത്തിയുള്ള വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ താൻ ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നും, സഭ അലങ്കോലമാക്കിയ ആൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞതെന്നും സതീശൻ തിരുത്തി പറഞ്ഞിരുന്നു. സോണിയ ഗാന്ധിയെ കുറിച്ച് ശിവൻകുട്ടി നടത്തിയ പ്രസ്താവന പിൻവലിച്ചാൽ, ശിവൻകുട്ടിയെ കുറിച്ചുള്ള തൻ്റെ പരാമർശവും പിൻവലിക്കാമെന്ന് സതീശൻ മറുപടി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സഭയിൽ വച്ച് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ ഈ പരാമർശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയത്. "ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ" എന്നായിരുന്നു "സതീശൻ പറഞ്ഞത്.

"വെറുതെ ഓന്തിനെ പറയരുത്...!!"; വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"ശിവൻകുട്ടിയെ അവൻ, ഇവൻ എന്നൊന്നും വിളിച്ചിട്ടില്ല; സഭ അലങ്കോലമാക്കിയ ആൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞത്"; വിശദീകരണവുമായി വി.ഡി. സതീശൻ

ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിൻ്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. വിദ്യാഭ്യാസ മന്ത്രി പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു . ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ് ", എന്നും സതീശൻ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com