പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് ഐഎൻസി അംഗീകാരം, എല്ലാ ജില്ലയിലും നഴ്സിങ് കോളേജ്: ആരോ​ഗ്യമന്ത്രി

22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിങ് കോളേജുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചത്
പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് ഐഎൻസി അംഗീകാരം, എല്ലാ ജില്ലയിലും നഴ്സിങ് കോളേജ്: ആരോ​ഗ്യമന്ത്രി
Published on
Updated on

തിരുവനന്തപുരം: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിങ് കോളേജുകള്‍ക്കും അനുമതി ലഭ്യമായി. 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിങ് കോളേജുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചത്. നാല് മെഡിക്കല്‍ കോളേജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്‌സിങ് കോളേജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാംപസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ നഴ്‌സിങ് കോളേജ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം, ചവറ എന്നിവിടങ്ങളിലും, സിഎപിഇയുടെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, സിപിഎഎസിന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലും നഴ്‌സിങ് കോളേജുകള്‍ ആരംഭിച്ചു. സ്വകാര്യ മേഖലയില്‍ 20 നഴ്‌സിങ് കോളേജുകളും ആരംഭിക്കാനുള്ള അനുമതി നല്‍കി.

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന് ഐഎൻസി അംഗീകാരം, എല്ലാ ജില്ലയിലും നഴ്സിങ് കോളേജ്: ആരോ​ഗ്യമന്ത്രി
ന്യൂസ് മലയാളം ഇംപാക്ട് | വയനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്ധന പ്രതിസന്ധി ഉടന്‍ പരിഹരിക്കും; ഇടപെട്ട് ഗതാഗത മന്ത്രി

സര്‍ക്കാര്‍ മേഖലയില്‍ 478 ബിഎസ്‌സി നഴ്‌സിങ് സീറ്റുകളില്‍ നിന്ന് 1130 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10,000ലധികം ബിഎസ്‌സി നഴ്‌സിങ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. നഴ്‌സിങ് വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കൈവരിക്കാനായി. എംഎസ്‌സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം നഴ്‌സിങ് കോളേജുകളിലും പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് കോട്ടയം നഴ്‌സിങ് കോളേജിലും ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നഴ്‌സിങ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

Related Stories

വീണ ജോര്‍ജ്
"പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു"; എസ്എസ്എൽസി വിജയികളെ അഭിനന്ദിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും
"മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ മുഖത്തേ വീഴൂ, കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേക്ക് പോകുന്നു"; വിമര്‍ശനവുമായി കെ.സി. ജോസഫ്
Health Minister Veena George says there is a planned attempt to completely destroy the government systems
News Malayalam 24x7
newsmalayalam.com