വെള്ളാപ്പള്ളിക്ക് ഒപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ; അസൗകര്യം അറിയിച്ചത് രമേശ് ചെന്നിത്തലയും എം. ലിജുവും

വിശാല കെപിസിസി യോഗം നടക്കുന്നതിനാൽ എത്താൻ താമസിക്കും എന്നാണ് വിശദീകരണം...
വെള്ളാപ്പള്ളിക്ക് ഒപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ; അസൗകര്യം അറിയിച്ചത് രമേശ് ചെന്നിത്തലയും എം. ലിജുവും
Source: Files
Published on: 
Updated on: 

ആലപ്പുഴ: വെളളാപ്പള്ളി നടേശന് ഒപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ. രമേശ് ചെന്നിത്തലയും എം. ലിജുവും ആണ് അസൗകര്യം അറിയിച്ചത്. വിശാല കെപിസിസി യോഗം നടക്കുന്നതിനാൽ എത്താൻ താമസിക്കും എന്നാണ് വിശദീകരണം. കേരള കൗമുദിയുടെ 115ാം വാർഷികാഘോഷവും ജില്ലയിലെ എംഎൽഎമാരെ ആദരിക്കുന്ന പരിപാടിയുമാണ് മന്ത്രിമാർ ഒഴിവാക്കിയത്. വിവാദമായതോടെയാണ് അസൗകര്യം അറിയിച്ചത് എന്നാണ് സൂചന.

വെള്ളാപ്പള്ളിക്ക് ഒപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ; അസൗകര്യം അറിയിച്ചത് രമേശ് ചെന്നിത്തലയും എം. ലിജുവും
"ബെന്നി തോമസ് രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള വ്യക്തി"; ബന്ധുനിയമനത്തെ ന്യായീകരിച്ച് സണ്ണി ജോസഫ്

പരിപാടിയിൽ പങ്കെടുക്കും എന്നാണ് മന്ത്രിമാർ ഇന്ന് രാവിലെയും അറിയിച്ചതെന്ന് സംഘാടകർ പറയുന്നു. വൈകീട്ട് നാല് മണിക്കുള്ള വന്ദേഭാരതത്തിൽ എം. ലിജുവും രമേശ് ചെന്നിത്തലയും നേരത്തെ ആലപ്പുഴയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എത്താൻ കഴിയില്ലെന്ന് സജി ചെറിയാൻ എംഎൽഎ നേരത്തെ തന്നെ അറിയിച്ചിരുന്നു.

മന്ത്രിമാർ വരാൻ അസൗകര്യം അറിയിച്ചതോടെ പരിപാടി മാറ്റിവച്ചു. പരിപാടിയുടെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. പരിപാടിയിൽ എന്ന് പങ്കെടുക്കാൻ കഴിയുമെന്നും മന്ത്രിമാർ അറിയിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com