മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച് മന്ത്രിമാർ; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് രമേശ് ചെന്നിത്തല

ഇന്നലെ ഉണ്ടായത് ചർച്ചകൾക്ക് ശേഷമുള്ള യോജിച്ച തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി
മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച് മന്ത്രിമാർ; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് രമേശ് ചെന്നിത്തല
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി സ്ഥിരീകരിച്ച് മന്ത്രിമാർ. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.അഭിപ്രായ വ്യത്യാസങ്ങൾ യോഗത്തിൽ ഉണ്ടാവുക സ്വാഭാവികമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗം.

അതേസമയം, ഏകപക്ഷീയമായി അല്ല തീരുമാനങ്ങൾ എടുത്തിരിക്കുന്നതെന്ന് പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ ശൈലി അല്ല കോൺഗ്രസിന്റെ ശൈലി.ചർച്ചകൾക്ക് ശേഷമാണ് ഇന്നലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനങ്ങൾ എടുത്തത്. ഇന്നലെ ഉണ്ടായത് ചർച്ചകൾക്ക് ശേഷമുള്ള യോജിച്ച തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച് മന്ത്രിമാർ; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് രമേശ് ചെന്നിത്തല
"ഇത്രയും പെട്ടെന്ന് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല"; ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. പിഎസ്‌സി അംഗങ്ങളുടെ നിയമനം അജണ്ടയിൽ ഉണ്ടായിരുന്നോ എന്ന് ചോദ്യത്തിന് അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങളും ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭയിൽ വരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോൺഗ്രസിനും യുഡിഎഫിനും ഉള്ളത് ജനാധിപത്യത്തിന്റെ സംസ്കാരമാണെന്ന് മന്ത്രി എം.ലിജു പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. ഒന്നിച്ച് തീരുമാനമെടുക്കുകയാണ് പ്രത്യേകത. ക്യാബിനറ്റ്, തീരുമാനങ്ങൾ എടുക്കുന്ന ഒരു സംവിധാനമാണ്. ഏതെങ്കിലും തീരുമാനം കൊണ്ടുവന്ന അടിച്ചേൽപ്പിക്കുന്ന ബോഡി അല്ല. 'മന്ത്രിസഭാ യോഗം മിനി ലെജിസ്ലേച്ചർ' ആണെന്നും ഏതെങ്കിലും തീരുമാനം അടിച്ചേൽപ്പിക്കുന്ന ബോഡി അല്ലെന്നും ലിജു വ്യക്തമാക്കി.ഏകപക്ഷീയ തീരുമാനങ്ങളിൽ തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി കോൺഗ്രസിലെ മുസ്ലീം ലീഗ് മന്ത്രിമാരും സ്ഥിരീകരിച്ചു.