തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അര്‍ലേക്കരുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മന്ത്രിമാർ. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരേയുമാണ് ഗവർണർ ക്ഷണിച്ചിരുന്നത്. വിരുന്നിൽ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രി മുൻകൂട്ടി അറിയിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിൽ നിന്നും ഗവർണറും വിട്ടുനിന്നിരുന്നു. ഗവര്‍ണര്‍ ഗോവയിലായതിനാലാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് അറിയിച്ചത്. മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു.