പെൺസുഹൃത്തുമായി ചാറ്റ് ചെയ്തതിൽ തർക്കം,ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി; പാങ്ങാപ്പാറയിലെ 17 കാരൻ്റെ കൊലയിൽ പെൺകുട്ടിയും ആൺകുട്ടിയും കസ്റ്റഡിയിൽ

കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി അഭിറാം ചാറ്റ് ചെയ്തിലെ വിരോധമാണ് കൊലയ്ക്ക് കാരണമായത്.
Minor girl and boy taken into custody in connection with the murder of a 17-year-old in Pangappara
പാങ്ങാപ്പാറയിലെ 17 കാരൻ്റെ കൊലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും കസ്റ്റഡിയിൽ
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് നിന്നും ഇന്നലെ കാണാതായ പതിനേഴുവയസുകാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയുടെ പെൺസുഹൃത്തുമായി ചാറ്റ് ചെയ്തതിലെ തർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിവരം. പാങ്ങപ്പാറ സംഗീത നഗർ സ്വദേശി അഭിറാമാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് 17വയസുള്ള പെൺകുട്ടിയെയും ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അഭിരാം കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് പെൺകുട്ടിയുടെ ശബ്ദത്തിൽ ചാറ്റ് ചെയ്ത് അഭിരാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Minor girl and boy taken into custody in connection with the murder of a 17-year-old in Pangappara
ഇൻസ്റ്റഗ്രാമിലൂടെ പെൺ ശബ്‌ദത്തിൽ പാങ്ങപ്പാറയിൽ വിളിച്ചുവരുത്തി; പതിനേഴുകാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പിൽ നിന്ന് കണ്ടെത്തുന്നത്.

Minor girl and boy taken into custody in connection with the murder of a 17-year-old in Pangappara
സൗജന്യ വിവാഹ രജിസ്ട്രേഷൻ; കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിൻ്റെ ഏഴിരട്ടി അപേക്ഷകർ