തിരുവനന്തപുരം: കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ആംബുലൻസ് കടത്തിക്കൊണ്ടു പോയതായി പരാതി. കല്ലമ്പലം കുടവൂർ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കടത്തിയത്. കാണാതായ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസ് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിദ്യാർഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായത് എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി. വിദ്യാർഥികളെയും, വാഹനവും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.