പ്രാർഥനകൾ വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

1500 താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദ
ശ്രീനന്ദSource: News Malayalam
Published on
Updated on

പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്.

ശ്രീനന്ദ
"ശ്രീനന്ദയെ ആരോ തട്ടി കൊണ്ടുപോയതാണ്, എൻ്റെ കൂട്ടീനെ എങ്ങനെ എങ്കിലും കണ്ടെത്തണം"; സംശയം പ്രകടിപ്പിച്ച് കുടുംബം

ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തോടൊപ്പം ഉണ്ടായ കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com