"പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന രീതി ആശങ്കാജനകം"; പിണറായിക്ക് പിന്തുണയുമായി എം.കെ. സ്റ്റാലിന്‍

കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിൻ പ്രതികരിച്ചത്...
"പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന രീതി ആശങ്കാജനകം"; പിണറായിക്ക് പിന്തുണയുമായി എം.കെ. സ്റ്റാലിന്‍
Source: News Malayalam 24x7
Published on
Updated on

ചെന്നൈ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിൻ പ്രതികരിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.

എക്സ് പോസ്റ്റിൻ്റെ പൂർണരൂപം:

മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു.

പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധങ്ങളാക്കുന്ന രീതി വർദ്ധിച്ചുവരുന്ന ഇത്തരം നടപടികൾ വീണ്ടും ഗുരുതരമായ ആശങ്ക ഉയർത്തുന്നു.

പിണറായി വിജയനെ "ബിജെപി ഇതുവരെ ലക്ഷ്യം വയ്ക്കാത്തത്" എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നു!

"പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന രീതി ആശങ്കാജനകം"; പിണറായിക്ക് പിന്തുണയുമായി എം.കെ. സ്റ്റാലിന്‍
എന്താണ് മാസപ്പടി കേസ്; ഇപ്പോഴത്തെ ഇഡി റെയ്ഡ് എന്തിന്?

എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടുകളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോഴിക്കോട്ടെ മുഹമ്മദ് റിയാസിൻ്റെ വീട്ടിലും സിഎംആർഎൽ ഓഫീസുകളിലും ഇഡിയെത്തി. ബെംഗളൂരുവിലെ എക്സാലോജിക് ഓഫിസിലും പരിശോധന നടക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com