

പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനായ വയോധികനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൂലത്തറ റെഗുലേറ്റര്‍ ഡാമിന് സമീപത്തെ കള്ളുഷാപ്പിനോട് ചേര്‍ന്നുള്ള കാട്ടുപ്രദേശത്താണ് യാചകൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആള്‍ക്കൂട്ട കൊലപാതകമാണെന്നാണ് വിവരം.
മരിച്ചയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പിടികൂടിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇയാളുടെ വ്യക്തി വിവരങ്ങള്‍ കണ്ടെത്തുന്നതിനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.