"ട്രംപിൻ്റെ കയ്യിലെ കളിപ്പാവയാണ് മോദി, 2029ൽ അധികാരമാറ്റമുണ്ടാകും"; ജന്തർമന്തർ@കൊച്ചിയിൽ അഭിജീത് ദീപ്കെ

അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു...
"ട്രംപിൻ്റെ കയ്യിലെ കളിപ്പാവയാണ് മോദി, 2029ൽ അധികാരമാറ്റമുണ്ടാകും"; ജന്തർമന്തർ@കൊച്ചിയിൽ അഭിജീത് ദീപ്കെ
Source: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: എസ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ 'ജന്തർ മന്തർ@കൊച്ചി' രാജേന്ദ്ര മൈതാനിയിൽ പ്രതിഷേധം സംഗമം. കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ഡൊണാൾഡ് ട്രംപിന്റെ കൈയിലെ കളിപ്പാവയാണ് നരേന്ദ്രമോദി എന്ന് അഭിജീത് ദീപ്കെ പറഞ്ഞു. ജന്തർമന്തർ സമരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിലുടെ മോദിയുടെ ഭയമാണ് പുറത്ത് വന്നതെന്നും അഭിജീത് പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങിയതും രാജ്യത്തെ വിറ്റതും മോദിയാണ്. എന്നിട്ടും പറയുന്നത് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്നാണെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

"ട്രംപിൻ്റെ കയ്യിലെ കളിപ്പാവയാണ് മോദി, 2029ൽ അധികാരമാറ്റമുണ്ടാകും"; ജന്തർമന്തർ@കൊച്ചിയിൽ അഭിജീത് ദീപ്കെ
ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുലിനാകുമോ?

ആര് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ല. എത്ര വർഷം മോദി ഭരിച്ചാലും നെഹ്റുവിനേക്കാൾ വലുതാകില്ല. 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി. 2029ൽ മോദി അധികാരത്തിൽ നിന്ന് പോകും, അധികാര മാറ്റം തെരഞ്ഞെടുപ്പിലൂടെയാകുമെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.

നമ്മൾ ജനാധിപത്യത്തെ തിരിച്ചുപിടിക്കുമെന്ന് പ്രകാശ് രാജും വേദിയിൽ പറഞ്ഞു. അതിനായി ഭഗത് സിങ്ങിനെ പോലെ പോരാടും. ഈ പ്രക്ഷോഭം രാജവ്യാപകമായി ഉയരും. രാജ്യത്തെ യുവാക്കൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല. യുവപ്രാതിനിധ്യം പാർലമെന്റിൽ വേണം. ഇത് പ്രതിഷേധത്തിന്റെ കാലഘട്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു.