മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും

കഴിഞ്ഞവർഷത്തേക്കാൾ 10 ദിവസം വൈകിയാണ് ഇത്തവണ കേരളത്തിൽ കാലവർഷം എത്തുന്നത്.
മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയേക്കും. കഴിഞ്ഞവർഷത്തേക്കാൾ 10 ദിവസം വൈകിയാണ് ഇത്തവണ കേരളത്തിൽ കാലവർഷം എത്തുന്നത്. കാലവർഷം എത്തുന്നതോടെ വരുന്ന ഒരാഴ്ച സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

മുൻകരുതലിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആറ് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും
"നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്"; പി.പി. ദിവ്യയെ അനുകൂലിച്ച് സിപിഐഎം നേതാവ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും
വിസ്‌മയം ആകുമോ? സർക്കാർ ധവളപത്രം ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം എത്തി രണ്ടാഴ്ചക്കാലം ശക്തമായ മഴ ലഭിക്കാനും പിന്നീട് എൽനിനോ പ്രതിഭാസത്തിൻ്റെ സ്വാധീനത്തെ തുടർന്ന് മഴ ദുർബലമാകാനുമാണ് സാധ്യത.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ വരുന്ന മൂന്ന് ദിവസം കൂടി മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ പാലിക്കാനും അപകട സാധ്യത മേഖലകളിൽ നിന്ന് മാറി താമസിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി .

News Malayalam 24x7
newsmalayalam.com