ശക്തമായ മഴ മുന്നറിയിപ്പ്; കാലവർഷം അടുത്തദിവസം കേരള തീരം തൊടും

കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്.
Heavy rain warning
മഴ, പ്രതീകാത്മക ചിത്രംGoogle
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീര-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങിളിൽ കാലവർഷം കേരള തീരം തൊടും. ജൂൺ അഞ്ചുവരെ കനത്തമഴയ്ക്ക് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

Heavy rain warning
സംസ്ഥാനത്ത് മഴ ശക്തം; തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം കേരളത്തിലുൾപ്പെടെ മഴ പൊതുവേ കുറയുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്.

പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൽ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകുന്നതാണ് കാരണം. മേയ് 26-ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്.

Heavy rain warning
മഴ ചതിക്കുമോ? രാജ്യത്ത് കാലവർഷം ശരാശരിയിൽ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
News Malayalam 24x7
newsmalayalam.com