സിയാലിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കൂടുതൽ സർവീസുകൾ; കൊൽക്കത്ത സർവീസ് പുനരാരംഭിക്കും

ഗൾഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കും.
More Air India Express services from CIAL to Bangkok
സിയാലിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കൂടുതൽ സർവീസുകൾ
Published on
Updated on

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. 2026 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്ന സിയാലിൻ്റെ പുതിയ ശീതകാല ഷെഡ്യൂളിൻ്റെ ഭാഗമായാണ് ഈ സർവീസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഞായർ, ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉണ്ടായിരിക്കുക. കൊച്ചിയിൽ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 03.55ന് ബാങ്കോക്കിൽ എത്തും. തിരിച്ച് ബാങ്കോക്കിൽ നിന്ന് പുലർച്ചെ 04.55ന് പുറപ്പെട്ട് രാവിലെ 07.40ന് കൊച്ചിയിൽ തിരിച്ചെത്തും.

More Air India Express services from CIAL to Bangkok
മലയോര കര്‍ഷകര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശത്തിന് തുരങ്കം വയ്ക്കുന്ന പിഴവുകള്‍ തിരുത്തണം; ഇഎസ്എ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെസിബിസി

ബോയിങ് 737 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. നിലവിൽ സിയാലിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് എയർപോർട്ടിലേക്ക് സർവീസുകളുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഈ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്ക് ബാങ്കോക്കിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാൻ സാധിക്കും.

അതേസമയം ആഭ്യന്തര മേഖലയിൽ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തും. കൂടാതെ പ്രധാന ഗൾഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കൺക്ടിവിറ്റി കൂടുതൽ ശക്തമാകും.

ശീതകാല സമയക്രമത്തിൽ ഗൾഫ് മേഖലയിലേയ്ക്ക് 13 വിമാനങ്ങളാണ് സർവീസ് നടത്തുക. അബുദാബി, ദുബായ്, ദോഹ, കുവൈത്ത്,റിയാദ്, മസ്കറ്റ്, ഷാർജ, ജിദ്ദ, ബഹ്റിൻ, ദമാം ഫുജൈറ, റാസൽഖൈമ, സലാല എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തുക.

More Air India Express services from CIAL to Bangkok
മോഡി, ഇഡി, വിഡി... കേൾക്കുമ്പോള്‍ രസം തോന്നുന്നു; യാതൊരു എടുത്തുചാട്ടവും നടത്തിയിട്ടില്ല, ആരെയും വേട്ടയാടാനുമില്ല: മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com