മദ്യപിച്ച് നൈറ്റ് ഡ്രൈവ്; നെടുമ്പാശേരി എയർപോർട്ട് റോഡിൽ ആഡംബര വാഹനങ്ങളുടെ മത്സരയോട്ടം പതിവ്

സുഹൈൽ സജീവിൻ്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ
More individuals to be added to the list of accused in the Nedumbassery vehicle accident case
നെടുമ്പാശേരി വാഹനാപകടക്കേസിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്
Published on: 
Updated on: 

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകട കേസിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്. അപകട ശേഷം ഓടി രക്ഷപ്പെട്ട രണ്ട് യുവാക്കളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൈലിനൊപ്പം വാഹനത്തിൻ്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന നിനവിനെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചത് ഇയാൾ ആണെന്നാണ് വിവരം.

ഒന്നാം പ്രതി സുഹൈൽ സജീവ് റിമാൻഡിലാണ്. അതേസമയം നെടുമ്പാശേരി എയർപോർട്ട് റോഡിൽ ആഡംബര വാഹനങ്ങളുടെ മത്സരയോട്ടം പതിവാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. അടുത്തിടെയായി ദേശീയപാതയിൽ അത്താണി ജങ്ഷനും എയർപോർട്ട് ജങ്ഷനും എയർപോർട്ട് റോഡും സ്ഥിരം അപകടമേഖലയായി മാറുകയാണ്. ഇവിടെ മദ്യപിച്ചുള്ള നൈറ്റ് ഡ്രൈവ് വർധിക്കുകയാണ്. കൂടാതെ റീൽസ് ചിത്രീകരണവും നടക്കാറുണ്ട്.

More individuals to be added to the list of accused in the Nedumbassery vehicle accident case
വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

രാത്രി 11 മുതൽ ബൈക്കുകളുടെയും കാറുകളുടെയും മത്സരയോട്ടമാണ്. പുലർച്ചെ അഞ്ചുവരെ നീളുമെന്ന് പ്രദേശവാസികൾ പറയുന്നു. അമിത ശബ്‌ദമുണ്ടാക്കി സ്പോർട്സ് കാറുകളും ബൈക്കുകളുമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പലരും മദ്യപിച്ചാണ് മത്സരയോട്ടം നടത്തുന്നത്. ഇതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഇന്നലെ പുലർച്ചെ നെടുമ്പാശേരി-അത്താണി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. കൊച്ചിയിലെ ആൻ്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

അപകടമുണ്ടാക്കിയ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാര ഉടമയുടെ മകനാണ് സുഹൈൽ.

More individuals to be added to the list of accused in the Nedumbassery vehicle accident case
തലസ്ഥാനത്ത് ആവേശമുണർത്തി ബിഎസ്എൻഎൽ മിനി മാരത്തോൺ
News Malayalam 24x7
newsmalayalam.com