"കൊലയ്ക്ക് കാരണം ആൺസുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത്"; നാടോടി സ്ത്രീയായ അമ്മ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

പത്തനംതിട്ട പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.
Nomadic woman arrested after three years
നാടോടി സ്ത്രീയായ അമ്മ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
Published on: 
Updated on: 

പത്തനംതിട്ട: പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിൻ്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെങ്ങന്നൂരിൽ വെച്ച് അമ്മയും അവരുടെ ആൺസുഹൃത്തും തമ്മിലുള്ള ലൈംഗികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ദേഷ്യം വന്ന ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം ആൺസുഹൃത്തിൻ്റെ സഹായത്തോടെ മൃതദേഹം പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കൊണ്ടുവന്ന് കുഴിച്ചിടുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ മൃതദേഹം കണ്ടെത്തിയത്.

Nomadic woman arrested after three years
"ഡൽഹി സമരത്തിൽ യുവാക്കളും വിദ്യാർഥികളും വഹിച്ചത് നിർണായകമായ പങ്ക്"; യുവജന സംഘടനകളെ അഭിനന്ദിച്ച് എം.എ. ബേബി

കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകൾ തമ്മിലുണ്ടായ ഒരു തർക്കത്തിനിടയിലാണ് കുട്ടി മരിച്ച വിവരത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തിയത്. ഇത് കേട്ട ഒരു പൊതുപ്രവർത്തകൻ വിവരം അറിയിച്ചതിനെ തുടർന്ന് മീനാക്ഷിപുരം പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളായ ആൺസുഹൃത്തിനെയും സഹോദരനെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Nomadic woman arrested after three years
'അനുരൂപ് സ്ഥിരം പ്രശ്നക്കാരൻ, ബാറിൽ പണം നൽകാതെ സംഘർഷം ഉണ്ടാക്കി'; കോവളം സ്പാ പീഡനക്കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
News Malayalam 24x7
newsmalayalam.com