മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും മക്കളും മുങ്ങിമരിച്ചു

വേങ്ങര പറപ്പൂരിലാണ് സംഭവം.
death
Published on: 
Updated on: 

മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. വേങ്ങര പറപ്പൂരിലാണ് സംഭവം. സൈനബ (50), മക്കളായ ഫാത്തിമ ഫർസീല (17) ആഷിഖ് (22)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ പൊതു കുളത്തിലേക്ക് കുളിക്കാനും തുണി അലക്കാനുമായാണ് കുടുംബം എത്തിയത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com