മിനി കൂപ്പറിന് സാങ്കേതിക തകരാറില്ല; നെടുമ്പാശ്ശേരി അപകടത്തിൽ റിപ്പോര്‍ട്ട് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളും എംവിഡി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്
മിനി കൂപ്പറിന് സാങ്കേതിക തകരാറില്ല; നെടുമ്പാശ്ശേരി അപകടത്തിൽ റിപ്പോര്‍ട്ട് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്
Published on: 
Updated on: 

എറണാകുളം: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ പ്രതികളെ കുരുക്കി എംവിഡി റിപ്പോർട്ട്. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളും എംവിഡി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതികൾ.

കേസിൽ ഒക്ടോബർ 17ന് സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒന്നാംപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യമാണ് കോടതി തള്ളിയത്. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും.

മിനി കൂപ്പറിന് സാങ്കേതിക തകരാറില്ല; നെടുമ്പാശ്ശേരി അപകടത്തിൽ റിപ്പോര്‍ട്ട് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്
"ജോലിക്ക് പോകാതിരിക്കാന്‍ കുഞ്ഞുങ്ങളെ മറയാക്കി, പണം പിരിച്ചു"; രണ്ട് വയസുകാരൻ്റെ മരണത്തിൽ ശിശുക്ഷേമ സമിതിയുടെ ഗുരുതര കണ്ടെത്തലുകള്‍

2026 ഒക്ടോബർ 11ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ, എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവർ നാട്ടുകാരോട് തർക്കിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com