എംവിഡി വാഹനത്തിന് ഇൻഷുറൻസും പുക സര്‍ട്ടിഫിക്കറ്റുമില്ല; യുവാവിനെ 'ചെയ്യാൻ പറ്റുന്നത് ചെയ്യാൻ' വെല്ലുവിളിച്ച് ഉദ്യോഗസ്ഥർ

ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിൽ നിന്ന് എംവിഡി 3000 രൂപ പിഴ ഈടാക്കിയിരുന്നു
എംവിഡി വാഹനം
എംവിഡി വാഹനംSource: News Malayalam 24x7
Published on

മലപ്പുറം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കടുത്ത നിയമ ലംഘനം. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനം ഓടുന്നത് നിയമം ലംഘിച്ച്. ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിൽ നിന്ന് 3000 രൂപ പിഴ ഈടാക്കിയ എംവിഡിയുടെ വാഹനത്തിന് ഇൻഷുറൻസും പുക സർട്ടിഫിക്കറ്റും ഇല്ല. വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ പറ്റുന്നതെല്ലാം ചെയ്തോളാനായിരുന്നു ഉദ്യോഗസ്ഥന്റെ വെല്ലുവിളി.

എംവിഡി വാഹനം
അരൂർ അപകടം: ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് വാഹനം കയറ്റി വിട്ടു; നിർമാണ കമ്പിനിക്ക് വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് യാത്രികൻ സനൂപിൽ നിന്ന് 3000 പിഴ ഈടാക്കിയത്. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനായിരുന്നു പിഴ. എന്നാൽ എംവിഡിയുടെ വാഹനത്തിൻ്റെ മലിനീകരണ സർട്ടിഫിക്കേറ്റ് തീയതി ജൂലൈയിൽ അവസാനിച്ചതാണ്. ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ട് ഒരാഴ്ചയോളമായി.

എംവിഡി വാഹനം
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അതൃപ്തി; യുവാക്കളെ പരിഗണിക്കുമെന്നത് സർക്കുലറിൽ മാത്രമൊതുങ്ങിയെന്ന് ഒ.ജെ. ജനീഷ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com