ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ നീക്കം

ബിജു മുനിസിപ്പൽ കൗൺസിലർ സ്ഥാനം രാജി വെച്ചേയ്ക്കുമെന്ന് സൂചന
ബിജു എസ് ചിറയത്ത്
ബിജു എസ് ചിറയത്ത്
Published on
Updated on

തൃശൂർ: ചാലക്കുടി മണ്ഡലത്തിൽ കോൺഗ്രസ് കൗൺസിലറെ മത്സരിപ്പിക്കാൻ നീക്കവുമായി എൽഡിഎഫ്. മുനിസിപ്പൽ ഡിവിഷൻ കൗൺസിലറും ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ ബിജു എസ് ചിറയത്താണ് പരിഗണനയിലുള്ളത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 24ാം ഡിവിഷനിൽ നിന്ന് മത്സരിച്ച ബിജു മുൻസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജു മുനിസിപ്പൽ കൗൺസിലർ സ്ഥാനം രാജി വെച്ചേയ്ക്കുമെന്ന് സൂചന ഉണ്ട്.

ബിജു എസ് ചിറയത്ത്
നെന്മാറയില്‍ വിസ്മയം? കെ. ബാബുവിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം

ബിജുവിനു പുറമെ ഡെന്നിസ് കെ ആൻ്റണിയും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് പ്രതിനിഥിയായി മത്സരിച്ച ഡെന്നിസ് കെ ആൻ്റണി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ചില സീറ്റുകളിൽ കൂടി കോൺഗ്രസിന് ഇനി സ്ഥാനാർഥി പ്രഖ്യാപനം നടത്താനുണ്ട്.

ബിജു എസ് ചിറയത്ത്
ജി. സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; യുഡിഎഫ് പിന്തുണയ്ക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com