മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ എംഎസ്എഫ് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്. നിയമസഭ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യം ഇപ്പോഴില്ല. സഭയിലേക്കുള്ള കിളി വാതിലല്ല സംഘടന പ്രവർത്തനം എന്നാണ് മുൻഗാമികൾ തങ്ങളെ പഠിപ്പിച്ചിരിക്കുന്നത് എന്നും നവാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.