"പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയ, ഔദ്യോഗിക ഗാനവുമായി ബന്ധമില്ല"; തീം സോങിൽ ഇമ്രാൻ ഖാൻ്റെ ചിത്രം ഉൾപ്പെടുത്തിയെന്ന എസ്എഫ്ഐ ആരോപണം തള്ളി എംഎസ്എഫ്

വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും സി.കെ. നജാഫ് പറഞ്ഞു...
എംഎസ്എഫ് തീം സോങ്ങ് വിവാദത്തിൽ പ്രതികരിച്ച് സി.കെ. നജാഫ്
എംഎസ്എഫ് തീം സോങ്ങ് വിവാദത്തിൽ പ്രതികരിച്ച് സി.കെ. നജാഫ്Source: News Malayalam 24x7
Published on
Updated on

മലപ്പുറം: സംസ്ഥാന സമ്മേളന തീം സോങിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ചിത്രം ഉൾപ്പെടുത്തിയെന്ന എസ്എഫ്ഐ ആരോപണം തള്ളി എംഎസ്എഫ്. എസ്എഫ്ഐ പ്രചരിപ്പിക്കുന്ന പാട്ടിന് എംഎസ്എഫിന്റെ ഔദ്യോഗിക ഗാനവുമായി ബന്ധമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് പറഞ്ഞു. എസ്എഫ്ഐ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും സി.കെ. നജാഫ് പറഞ്ഞു.

തങ്ങൾക്ക് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ലെന്നും തങ്ങളുടെ പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നുവെന്നും സി.കെ. നജാഫ് ചോദിച്ചു. വർഗീയ താല്പര്യങ്ങളോടെയാണ് എസ്എഫ്ഐയുടെ പ്രചാരണം. ഈ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കപ്പെടട്ടെയെന്നും സി.കെ. നജാഫ് പ്രതികരിച്ചു.

എംഎസ്എഫ് തീം സോങ്ങ് വിവാദത്തിൽ പ്രതികരിച്ച് സി.കെ. നജാഫ്
എംഎസ്എഫ് തീം സോങ്ങിൽ ഇമ്രാൻ ഖാൻ; മതത്തിൻ്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കിയ പാകിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്ത് ബന്ധമെന്ന് എസ്എഫ്ഐ

തീം സോങ്ങിൽ ഇമ്രാൻ ഖാൻ്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. മനുഷ്യരെ മതത്തിൻ്റെ പേരിൽ കൊന്നൊടുക്കിയ പാകിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്ത് ബന്ധമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യമുയർത്തിയിരുന്നു. എംഎസ്എഫിലെ ചിലർ വിമർശനം ഉയർത്തിയതിൻ്റെ ഭാഗമായാണ് ഈ ഗാനം മനസില്ലാമനസോടെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പിൻവലിച്ചതെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജമാഅത്തെ ഇസ്ലാമി എംഎസ്എഫിനെ പൂർണമായി വിഴുങ്ങി കഴിഞ്ഞുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com