സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകും; താൽക്കാലിക ചുമതല എം.ടി അബ്ദുള്ള മുസ്ല്യാർക്ക്

സമസ്ത മുശാവറ യോഗത്തിലാണ് എം.ടി അബ്ദുള്ള മുസ്ല്യാർക്ക് താൽക്കാലിക ചുമതല നൽകിയത്.
MT Abdullah Muslyar Interim General Secretary of Samastha
എം.ടി അബ്ദുള്ള മുസ്ല്യാർക്ക്
Published on
Updated on

മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എം.ടി. അബ്ദുള്ള മുസ്ല്യാർക്ക് നൽകി. ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് വരെ എം.ടി. അബ്ദുള്ള മുസ്ല്യാർക്ക് താൽക്കാലിക ചുമതല നൽകാൻ തീരുമാനിച്ചത്.

അന്തരിച്ച ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ മരണാനന്തര ചടങ്ങായ 40 കഴിഞ്ഞതിന് ശേഷം പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിയ്ക്കും. നിലവിൽ സമസ്ത ജോയിൻ്റ് സെക്രട്ടറി കൂടിയായ എം.ടി. അബ്ദുള്ള മുസ്ല്യാർ ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയാണ്.

MT Abdullah Muslyar Interim General Secretary of Samastha
കാലടി സര്‍വകലാശാലയിലെ പ്രതിഷേധം; കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം നടപടിയെടുക്കണം; ഡിജിപിയെ വിളിപ്പിച്ച് ഗവര്‍ണര്‍

ഇദ്ദേഹത്തിന് പുറമെ പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കൊയ്യോട് ഉമർ മുസ്ല്യാർ എന്നിവരുടെ പേരുകളും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.

MT Abdullah Muslyar Interim General Secretary of Samastha
ഗവർണർക്കെതിരെ പ്രതിപക്ഷനേതാവ്; ഡിജിപിയെ ഗവർണർ നേരിട്ട് വിളിച്ചു വരുത്തിയത് ജനാധിപത്യ വിരുദ്ധ നടപടി
News Malayalam 24x7
newsmalayalam.com