കോഴിക്കോട്: 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരക്കഥാകൃത്ത് ദീദി ദാമോദരന് മറുപടിയുമായി എംടി വാസുദേവൻ നായരുടെ മകൾ അശ്വതി. പുസ്തകം വായിക്കാതെ പ്രതികരിക്കാൻ വിവരക്കേട് ഉള്ളവരല്ല ഞങ്ങളല്ലെന്ന് ദീദിക്ക് അശ്വതിയുടെ മറുപടി. ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയ പോലെ വളച്ചൊടിച്ചു. അഭിമുഖത്തിൽ സിതാര നിഷേധിച്ച പല കാര്യങ്ങളും തിരുകിക്കയറ്റിയെന്നും അശ്വതി പറഞ്ഞു.
പുസ്തകത്തിൻ്റെ ഡിസൈൻ മുതൽ എംടിക്ക് എതിരെയുള്ള കുത്ത് ആണെന്ന് അശ്വതി ആരോപിച്ചു. പ്രമീള നായർ എംടിയുടെ ആദ്യ ഭാര്യയാണ് എന്ന് എല്ലാവർക്കും അറിയാം. അവരെ തള്ളിപ്പറയേണ്ട കാര്യം ഇല്ല. ദീദിയുമായി ചർച്ചക്ക് തയ്യാറല്ല, പുസ്തകം പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അശ്വതി പറഞ്ഞു.
എംടിയുടെ ആദ്യ ഭാര്യയെപ്പറ്റിയുള്ള പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരൻ പറഞ്ഞിരുന്നു. പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും ദീദി പറഞ്ഞിരുന്നു. എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേർന്നാണ് 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം രചിച്ചത്.