രണ്ടു തവണ ജില്ലയിൽ നിന്ന് ജയിച്ചവരെ പരിഗണിക്കുന്നില്ല; മുഹ്സിനും, കെ.രാജനും സ്ഥാനാർഥി പട്ടികയിലില്ല

സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
Muhammed Muhassin
Published on
Updated on

പാലക്കാട്: രണ്ടു തവണ ജില്ലയിൽ നിന്ന് ജയിച്ചവരെ പരിഗണിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഇതോടെ പട്ടാമ്പി മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ നിന്നും മുഹമ്മദ് മുഹ്സിൻ്റേയും ഒല്ലൂരിൽ നിന്നും കെ.രാജൻ്റേയും പേരുകൾ സ്ഥാനാർഥി പട്ടികയിലുൾപ്പെടുത്തിയിട്ടില്ല . ഈ വർഷത്തെ മികച്ച നിയമസഭാ സാമാജികനുള്ള മാഹാത്മ പുരസ്ക്കാർ 2026 അവാർഡ് നേടിയ എംഎൽഎ കൂടിയാണ് മുഹമ്മദ് മുഹ്സിൻ.

Muhammed Muhassin
"കേരള ജനത ഒറ്റക്കെട്ടായതിൻ്റെ സാമൂഹ്യ മൂലധനമാണ് ഇവിടെ കാണുന്നത്"; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി

2016-ലാണ് പട്ടാമ്പിയിൽ നിന്ന് ആദ്യമായി മുഹമ്മദ് മുഹ്സിൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു മുഹമ്മദ് മുഹ്സിൻ. 2021-ലെ തെരഞ്ഞെടുപ്പിലും സഭയിലെത്തി. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ.കെ. സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കെ. ഷാജഹാൻ എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഉള്ളത്. സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com