"സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും"; എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ലെന്ന് മുഹമ്മദ് റിയാസ്

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് ഫലത്തിൽ തെറ്റ് പറ്റും
 no confidence in the exit poll results: muhammed riyas
മുഹമ്മദ് റിയാസ്Source: FIle Image
Published on
Updated on

കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തുവന്നിട്ടുള്ള എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ല. പലപ്പോഴും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

2021 താൻ ബേപ്പൂരിൽ തോൽക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. പക്ഷേ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 no confidence in the exit poll results: muhammed riyas
'കേരളത്തിൽ ബിജെപിക്ക് 18 സീറ്റ്! ആകെ 160 സീറ്റ്!'; സുദർശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളി മലയാളികൾ, വീഡിയോ

ഇത്തവണ എല്ലാ എൽഡിഎഫ് മന്ത്രിമാരും വിജയിക്കും. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കപ്പെട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 no confidence in the exit poll results: muhammed riyas
കേരളം യുഡിഎഫ് ഭരിക്കുമെന്ന് ഭൂരിഭാ​ഗം എക്സിറ്റ് പോൾ പ്രവചനങ്ങൾ; 90 സീറ്റ് വരെ നേടുമെന്നും പ്രവചനം

കേരളത്തിൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേറുമെന്നാണ് എട്ട് സർവെ ഫലങ്ങളും പറയുന്നത്. യുഡിഎഫിന് നേരിയ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചനം. 70 മുതൽ 80 സീറ്റുകൾ വരെ യു.ഡി.എഫ് നേടുമെന്ന് ഭൂരിപക്ഷം സർവെകളും പ്രവചിക്കമ്പോൾ 60നും 70നും ഇടയിൽ സീറ്റാണ് ഇടതു മുന്നണി നേടുകയെന്നാണ് പ്രവചനം.

ബിജെപി ഇക്കുറി നിയമസഭയിൽ അക്കൗണ്ട്‌ തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുകയാണ് ഇടതു മുന്നണി. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. പുറത്ത് വന്ന 10 എക്സിറ്റ് പോളിൽ അഞ്ചിലും ബിജെപി നിയമസഭയിൽ അക്കൗണ്ട്‌ തുറക്കുമെന്നാണ് പ്രവചനമെന്നതും ശ്രദ്ധേയമാണ്.

Related Stories

IMPACT | മുസിരിസ് പൈതൃക പദ്ധതി നേരിട്ടത് കടുത്ത അവഗണന; ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
Muhammad Riyaz says the Chief Minister is acting double-mindedly in the Delhi protest
K. Muraleedharan says there is no atmosphere of terror in the health sector
Muhammad Riyas wants the Health Minister to go on a camping trip and stir things up
News Malayalam 24x7
newsmalayalam.com