"ഷാഫിക്ക് പ്രസംഗിക്കാൻ ആഗ്രഹമുണ്ടായിരുന്നു, വിളിക്കാതിരുന്നത് പ്രകോപിപ്പിച്ചു"; 'സ്നേഹത്തള്ളൽ' വിവാദത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ

താൻ വേദിയിൽ വീണിട്ടില്ലെന്നും, അടുത്തുള്ള കസേരയിൽ ഇരിക്കുക മാത്രമാണ് ചെയ്തത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Mullappally Ramachandran
Published on: 
Updated on: 

തിരുവനന്തപുരം: യുഡിഎഫിൻ്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിൽ ഉണ്ടായ സ്നേഹത്തള്ളൽ വിവാദത്തിൽ യുഡിഎഫ് നേതാക്കളുടെ വാദം തള്ളി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതുയുഗ യാത്രാ വേദിയിൽ പ്രസംഗിക്കാൻ ഷാഫിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സംസാരിക്കാൻ വിളിക്കാതിരുന്നത് ഷാഫിയെ പ്രകോപിതനാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്വയം നിയന്ത്രണം പാലിക്കൂ എന്ന് താൻ ഷാഫിയോട് വേദിയിൽ വച്ച് തന്നെ പറഞ്ഞിരുന്നു. വികാരവിക്ഷോഭത്തിൽ പെട്ട് സ്വയം നിയന്ത്രണം പാലിക്കാതിരുന്നത് തെറ്റായിപ്പോയി എന്നും മുല്ലപ്പള്ളി പ്രതികരിച്ചു. തിരക്കിനിടെ താൻ വേദിയിൽ വീണെന്ന പ്രചാരണം തെറ്റാണ്. താൻ വേദിയിൽ വീണിട്ടില്ലെന്നും, അടുത്തുള്ള കസേരയിൽ ഇരിക്കുക മാത്രമാണ് ചെയ്തത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Related Stories

BRM Shafeer's wife has resigned from the position of Research Officer at C-MAT
Panakkad Sadiqali Thangal publicly admonishes K.M. Shaji over the luxury car controversy
DCC President K. Praveen Kumar responds to Beypore candidate controversy
"അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്"; ആർഎസ്‌എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി
News Malayalam 24x7
newsmalayalam.com