മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

താമസക്കാരുടെ ജീവന് ഭീഷണിയാകുന്നതിനാൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്
Published on: 
Updated on: 

എറണാകുളം മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. അടിയന്തരമായി താമസക്കാരെ മാറ്റിപ്പാർപ്പിക്കണം ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗുരുതര നിർമാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനിൽക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ഇത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

താമസക്കാരുടെ ജീവന് നേരിട്ട് ഭീഷണിയുള്ളതിനാൽ കോടതി വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.ഫ്ലാറ്റിൽ ലിഫ്റ്റുകളോ മറ്റ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ പ്രവർത്തിക്കുന്നില്ല. ഫയർ ആൻ്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട യാതൊരു മുൻകരുതലുകളോ ഇല്ല. കെട്ടിടത്തിൽ ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തത് വലിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താമസക്കാരുടെ ജീവന് ഭീഷണിയാകുന്നതിനാൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു

News Malayalam 24x7
newsmalayalam.com