കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ പ്രതി ചാടിപ്പോയി. മലപ്പുറം സ്വദേശി വിനീഷ് ആണ് ചാടിപ്പോയത്. ഇന്നലെ രാത്രി ആണ് സംഭവം. വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിലെ പ്രതിയാണ് ചാടിപ്പോയ വിനീഷ്. ഇയാൾ പ്രണയം നിരസിച്ചതിനാണ് ദൃശ്യയെ കുത്തി കൊലപ്പെടുത്തിയിരുന്നത്.