സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; എം.കെ. മുനീർ മത്സരത്തിനില്ല

25 ഇടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്...
മുസ്ലീം ലീഗ് സ്ഥാനാർഥികൾ
മുസ്ലീം ലീഗ് സ്ഥാനാർഥികൾSource: News Malayalam 24x7
Published on
Updated on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തിയത്. 25 ഇടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് എം.കെ. മുനീർ ഇക്കുറി മത്സരത്തിനില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുനീറിനെ മത്സരരംഗത്ത് നിന്ന് മാറ്റിയത്.

ഒൻപത് എംഎൽഎമാർ ഉൾപ്പെട്ട പട്ടികയിൽ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും. ചരിത്രത്തിലാദ്യമായി ലീഗ് പട്ടികയിൽ ഇക്കുറി രണ്ട് വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്. ഫാത്തിമ തഹലിയ, ജയന്തി രാജൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച വനിതകൾ.

മണ്ഡലങ്ങളും സ്ഥാനാർഥികളും

1. മഞ്ചേശ്വരം - എ.കെ.എം അഷറഫ്

2. കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

3. അഴീക്കോട് - കരീം ചേലേരി

4. കൂത്തുപറമ്പ് - ജയന്തി രാജൻ

5. കുറ്റ്യാടി - പാറക്കൽ അബ്ദുള്ള

6. പേരാമ്പ്ര - ഫാത്തിമ തഹലിയ

7. തിരുവമ്പാടി - കാസിം കൂടരഞ്ഞി

8. കൊടുവള്ളി - പി.കെ ഫിറോസ്

9. കുന്ദമംഗലം - റസാക്ക് മാസ്റ്റർ

10. കോഴിക്കോട് സൗത്ത് - അഡ്വ ഫൈസൽ ബാബു

11. വള്ളിക്കുന്ന് - ടി.വി. ഇബ്രാഹിം

12. കൊണ്ടോട്ടി - ടി.പി. അഷ്റഫ് അലി

13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള

14. ഏറനാട് - പി.കെ. ബഷീർ

15. മലപ്പുറം - പി.കെ. കുഞ്ഞാലിക്കുട്ടി

16. മങ്കട - മഞ്ഞളാംകുഴി അലി

17. പെരിന്തൽമണ്ണ - നജീബ് കാന്തപുരം

18. വേങ്ങര - കെ.എം. ഷാജി

19. കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ

20. തിരൂർ - കുറുക്കോളി മൊയ്തീൻ

21. താനൂർ - പി.കെ. നവാസ്

22. തിരൂരങ്ങാടി - പി.എം.എ. സമീർ

23. മണ്ണാർകാട് - എൻ. ഷംസുദ്ദീൻ

24. ഗുരുവായൂർ - സി.എച്ച്. റഷീദ്

25. കളമശേരി - അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ

മുസ്ലീം ലീഗ് സ്ഥാനാർഥികൾ
താരങ്ങളെ കളത്തിലിറക്കി ട്വന്റി 20: നടി അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ

പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇക്കുറി മത്സരത്തിനില്ല.

News Malayalam 24x7
newsmalayalam.com